ന്യൂഡൽഹി: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ഒരു മുഴം മുന്നേ തയ്യാറായി ബീഹാറിൽ എൻഡിഎ. ലോക്സഭ തിരഞ്ഞെടുപ്പിനുളള സീറ്റ് വിഭജത്തിൽ തീരുമാനമായതായി ജനതാദൾ യു അദ്ധ്യക്ഷൻ നിതീഷ് കുമാർ. ബിഹാറിലെ സീറ്റ് പങ്കുവയ്ക്കലിൽ നീതിപൂർവമായ തീരുമാനം കൈക്കൊണ്ടെന്നാണ് ജെഡിയു നേതാവായ നിതീഷ് കുമാർ പറഞ്ഞത്.

സീറ്റ് വിഭജനത്തിലെ തീരുമാനം വളരെ വേഗം പ്രഖ്യാപിക്കുമെന്നും നിതീഷ് കുമാർ പറഞ്ഞു. ബീഹാറിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയുമായുളള തർക്കത്തെ കുറിച്ച് നേരത്തെ തന്നെ ജെഡിയു പറഞ്ഞിരുന്നു.

ബീഹാറിൽ ആകെയുളളത് 40 സീറ്റുകളാണ്. ഇവയിൽ 20 എണ്ണത്തിലാണ് ബിജെപി ആദ്യം മത്സരിക്കാൻ തീരുമാനിച്ചത്. പിന്നീട് ജനതാദൾ യു വാണ് ആദ്യം ഇക്കാര്യത്തിൽ അതൃപ്തി പ്രകടമാക്കിയത്. ജെ‍ഡിയുവിന് 12 സീറ്റും മറ്റുളളവർക്ക് ശേഷിച്ച സീറ്റുകൾ തുല്യമായി വീതിക്കാനുമായിരുന്നു തീരുമാനം.

കഴിഞ്ഞ തവണ എൻഡിഎ ആകെ 31 സീറ്റുകളിലാണ് വിജയിച്ചത്. ഇവയിൽ 22 സീറ്റുകളിൽ ജയിച്ചത് ബിജെപിയാണ്. ജെഡിയുവിന് രണ്ടിടത്തേ വിജയിക്കാനായുളളൂ. കോൺഗ്രസിനും ആർജെഡിക്കുമൊപ്പമായിരുന്നു ജെഡിയു 2015 ൽ മത്സരിച്ചത്. ഇക്കുറി എൻഡിഎയ്ക്ക് ഒപ്പം മത്സരിക്കുന്ന ജെഡിയു കൂടുതൽ സീറ്റുകളിൽ ജയിക്കാനുളള ശ്രമത്തിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ