/indian-express-malayalam/media/media_files/2025/11/22/naman-syal-2025-11-22-07-58-21.jpg)
വിങ് കമാൻഡർ നമൻ സ്യാൽ
ന്യൂഡൽഹി: ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വിങ് കമാൻഡർ നമൻ സ്യാൽ വീരമൃത്യു വരിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ജഗൻ നാഥ് സിയാൽ, എയർ ഷോയുടെ വീഡിയോകൾക്കായി യൂട്യൂബ് തിരയുമ്പോഴാണ് അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടത്.
"ഇന്നലെയാണ് ഞാൻ മകനോട് അവസാനമായി സംസാരിച്ചത്. ടിവി ചാനലുകളിലോ യൂട്യൂബിലോ എയർ ഷോയിലെ തന്റെ പ്രകടനം കാണാൻ അവൻ എന്നോട് പറഞ്ഞു. വൈകുന്നേരം 4 മണിയോടെ, ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന എയർ ഷോയുടെ വീഡിയോകൾ യൂട്യൂബിൽ തിരയുമ്പോഴാണ് വിമാനാപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞാൻ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഉടൻ തന്നെ മരുമകളെ വിളിച്ചു, അവരും ഒരു വിങ് കമാൻഡറാണ്. നിമിഷങ്ങൾക്കുള്ളിൽ, കുറഞ്ഞത് ആറ് വ്യോമസേനാ ഉദ്യോഗസ്ഥരെങ്കിലും ഞങ്ങളുടെ വീട്ടിലെത്തി, എന്റെ മകന് എന്തോ അപകടം സംഭവിച്ചതായി എനിക്ക് മനസിലായി," ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ നിന്നുള്ള വിരമിച്ച സ്കൂൾ പ്രിൻസിപ്പലായ സിയാൽ പറഞ്ഞു.
Also Read: എസ്ഐആർ സമ്മർദം; ഗുജറാത്തിൽ ബിഎൽഒ ജീവനൊടുക്കി; ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യ കുറിപ്പ്
സിയാലും ഭാര്യ വീണ സിയാലും ഇപ്പോൾ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള നമനിന്റെ വീട്ടിലാണ്. ഏഴ് വയസുള്ള ചെറുമകൾ ആര്യ സിയലിനെ പരിചരിക്കുന്നതിനായി രണ്ടാഴ്ച മുമ്പാണ് കാംഗ്രയിലെ പടിയാൽകാഡിൽ നിന്ന് കോയമ്പത്തൂരിലേക്ക് വന്നതെന്ന് അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസിനോട് ഫോണിൽ പറഞ്ഞു. നമനിന്റെ ഭാര്യ കൊൽക്കത്തയിൽ പരിശീലനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
"2009-ൽ എൻഡിഎ പരീക്ഷ പാസായ ശേഷമാണ് നമൻ പ്രതിരോധ സേനയിൽ ചേർന്നത്. ഡൽഹൗസിയിലെ പ്രൈമറി സ്കൂൾ, ധർമ്മശാലയിലെ യോൾ കാന്റ് ആർമി പബ്ലിക് സ്കൂൾ, ഹിമാചൽ പ്രദേശിലെ സുജൻപൂർ തിറയിലെ സൈനിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠിക്കാൻ അവൻ മിടുക്കനായിരുന്നു, തന്റെ ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നം കണ്ടു. ഈ സംഭവം ഞങ്ങളെ പൂർണമായും തകർത്തു," പിതാവ് പറഞ്ഞു.
നമനിന്റെ അമ്മ വീണ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. "മൃതദേഹം എപ്പോൾ കൊണ്ടുവരുമെന്ന് മരണവിവരം അറിയിക്കാൻ വന്ന ഉദ്യോഗസ്ഥരോട് ഞാൻ ചോദിച്ചു. അവർ കൃത്യമായ സമയം പറഞ്ഞില്ല, പക്ഷേ, അതിന് രണ്ട് ദിവസമെടുക്കുമെന്ന് സൂചന നൽകി."
Also Read: എസ്‌ഐആറിൽ സ്റ്റേയില്ല; കേരളത്തിന്റെ ഹർജി പ്രത്യേകമായി പരിഗണിക്കും
പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2.10 ഓടെയാണ് തേജസ് യുദ്ധ വിമാനം തകർന്നു വീണത്. പിന്നാലെ ഗുരുതരമായി പരുക്കേറ്റ പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനമാണ് എയര്‍ ഷോയ്ക്കിടെ അപടത്തിൽപെട്ടത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്.
Read More: കള്ളപ്പണം വെളുപ്പിക്കൽ; റോബർട്ട് വാദ്രയ്‌ക്കെതിരെ പുതിയ കുറ്റപത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us