ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി അയോഗ്യനായേക്കും. 2013 ജൂലൈ 10-ലെ സുപ്രധാനമായ സുപ്രീം കോടതി വിധി പ്രകാരം ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എല്ലാ നിയമ നടപടികളും അവസാനിക്കുന്നതുവരെ അവരുടെ സ്ഥാനത്തിന് അയോഗ്യരാകും.
അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഈ വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിനെതിരെ രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയായിരുന്നു. ലില്ലി തോമസ് – യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് ‘കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കുറഞ്ഞത് 2 വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്ന ഏതൊരു എംപിക്കും എംഎല്‍എക്കും എംഎല്‍സിക്കും സഭയിലെ അംഗത്വം നഷ്ടപ്പെടുമെന്ന്’ സുപ്രീം കോടതി വിധിച്ചത്. അതേസമയം പീപ്പിള്‍ ആക്ട് സെക്ഷന്‍ 8(4) പ്രകാരം ‘ഭരണഘടനാ വിരുദ്ധം’ എന്ന് പറഞ്ഞ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവരുടെ ശിക്ഷാവിധിയില്‍ അപ്പീല്‍ നല്‍കാനും മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു.
രണ്ട് മാസത്തിന് ശേഷം യുപിഎ സര്‍ക്കാര്‍ ഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് പാസാക്കി. കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ആര്‍ജെഡി നേതാവും കോണ്‍ഗ്രസ് സഖ്യകക്ഷിയുമായ ലാലു പ്രസാദിനെ അയോഗ്യനാക്കാതിരിക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ റഷീദ് മസൂദാകട്ടെ, അഴിമതിക്കേസില്‍ നേരത്തെ തന്നെ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യത നേരിടുകയായിരുന്നു.
ബിജെപിയും ഇടതുപക്ഷവും ഉള്‍പ്പെടെ ആ സമയത്തെ പ്രതിപക്ഷം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും ഓര്‍ഡിനന്‍സിന്റെ പേരില്‍ നിശിതമായി വിമര്‍ശിച്ചു, ഇത് കുറ്റവാളികളായ ജനപ്രതിനിധികളെ സംരക്ഷിക്കുന്നതണെന്നായിരുന്നു ആരോപണം.
ഓര്‍ഡിനന്‍സ് പാസാക്കി ദിവസങ്ങള്‍ക്ക് ശേഷം, സെപ്തംബര്‍ 27 ന്, ഡല്‍ഹിയില്‍ പാര്‍ട്ടി പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നാടകീയവുമായ എത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കും വലിയ നാണക്കേടുണ്ടാക്കി. ഓര്‍ഡിനന്‍സ് പാസാക്കിയതില്‍ രാഹുല്‍ യുപിഎ സര്‍ക്കാരിനെ പരസ്യമായി കുറ്റപ്പെടുത്തി, നടപടിയെ ‘സമ്പൂര്‍ണ അസംബന്ധം’ എന്ന് വിളിക്കുകയും ഈ നീക്കം ഉപേക്ഷിക്കണമെന്നും പറഞ്ഞു.
”ആന്തരികമായി എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു – രാഷ്ട്രീയ പരിഗണനകള്‍ കാരണം ഞങ്ങള്‍ക്ക് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതുണ്ട്. എല്ലാവരും ഇത് ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഇത് ചെയ്യുന്നു, ബിജെപി ഇത് ചെയ്യുന്നു, ജനതാദള്‍ ഇത് ചെയ്യുന്നു, സമാജ് വാദി പാര്‍ട്ടി ഇത് ചെയ്യുന്നു, എല്ലാവരും ഇത് ചെയ്യുന്നു. എന്നാല്‍ ഈ അസംബന്ധം നിര്‍ത്തനുള്ള സമയമാണ്.
‘എന്റെയും മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു, കാരണം ഈ രാജ്യത്തെ അഴിമതിക്കെതിരെ പോരാടണമെങ്കില്‍, അത് നമ്മളായാലും കോണ്‍ഗ്രസ് പാര്‍ട്ടിയായാലും ബിജെപിയായാലും നമുക്ക് കഴിയില്ല. ഈ ചെറിയ വിട്ടുവീഴ്ചകള്‍ തുടരുക… കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്, ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് താല്‍പ്പര്യമുണ്ട്, ഈ ഓര്‍ഡിനന്‍സിനെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു’ ഇങ്ങനെയാണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ പറഞ്ഞത്.
യുപിഎ സര്‍ക്കാരിന്റെ ‘തിരിച്ചറിയപ്പെടുന്ന വീഴ്ചകളില്‍ നിന്നും കമ്മിഷനുകളില്‍’ നിന്നും സ്വയം അകന്നുനില്‍ക്കാന്‍ രാഹുല്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആ സമയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. 2014ലെ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, 2ജി അഴിമതി, അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതി തുടങ്ങിയ അഴിമതിയാരോപണങ്ങളുടെ ഒരു നിരയുമായി സര്‍ക്കാര്‍ പോരാടുന്ന സാഹചര്യത്തില്‍, രാഹുലിന്റെ ധാര്‍മികമായ ഉന്നതി പാര്‍ട്ടിയെ നയിക്കാന്‍ സഹായിക്കുമെന്നും തെരഞ്ഞെടുപ്പില്‍ നല്ല പ്രതിച്ഛായ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. ഫലം പക്ഷേ, വിപരീതമായിരുന്നു. മന്‍മോഹന്‍ സിംഗ് യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ സമയത്തുണ്ടായ ഈ സംഭവം പ്രധാനമന്ത്രിയുടെ അധികാരത്തിനേറ്റ പ്രഹരമായും സര്‍ക്കാരും പാര്‍ട്ടിയും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെട്ടു. സംഭവത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് രാഹുല്‍ കത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്, തന്റെ അഭിപ്രായങ്ങള്‍ ആ നിമിഷത്തില്‍ തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്, എന്നാല്‍ താന്‍ പറഞ്ഞതില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നുണാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാഹുലിന്റെ പ്രതിഷേധത്തിന് ഒരു ദിവസം മുമ്പ് ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് നിയമമന്ത്രി, ആഭ്യന്തര മന്ത്രി, പാര്‍ലമെന്ററി കാര്യ മന്ത്രി എന്നിവരെ രാഷ്ട്രപതി വിളിച്ചുവരുത്തി സുപ്രീം കോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയാല്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ആരാഞ്ഞു. ഓര്‍ഡിനന്‍സ് മന്ത്രിസഭ പുനഃപരിശോധിച്ച് പിന്‍വലിക്കണമോയെന്ന കാര്യം ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായി. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതായി കരുതുന്നുണ്ടെങ്കിലും മന്‍മോഹന്‍ സിങ്ങിന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം തന്റെ നാടകീയമായ പത്രസമ്മേളനവുമായി മുന്നോട്ട് പോയതായാണ് റിപ്പോര്‍ട്ട്.
”പിപ്പിള്‍ ആക്ടുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് പാസാക്കിയ ഓര്‍ഡിനന്‍സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ഈ വിഷയത്തില്‍ എനിക്ക് കത്തെഴുതുകയും പ്രസ്താവന നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവവികാസങ്ങളെല്ലാം സര്‍ക്കാര്‍ പരിഗണിക്കുകയാണ്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിസഭയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോള്‍ പരിഗണിക്കും.” യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് ഇന്ത്യയില്‍ മടങ്ങിയെത്തിയ മന്‍മോഹന്‍ സിംഗ് കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പ് യോഗത്തിന് മുമ്പ് രാഹുലുമായി കൂടിക്കാഴ്ച നടത്തി. ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നതാണ് സര്‍ക്കാരിന് നല്ലതെന്ന് തീരുമാനിച്ചിരുന്നു. അടുത്ത ദിവസം സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു.