/indian-express-malayalam/media/media_files/uploads/2018/10/allen-la-1497552021-v2el1r4cm1-snap-image.jpg)
ബില്‍ ഗേറ്റ്സിനൊപ്പം പോള്‍ അലന്‍ (വലത്)
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു. 65 വയസായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ അമേരിക്കയിലെ സീറ്റില്‍ നഗരത്തിലായിരുന്നു അന്ത്യം. പോള്‍ അലന്റെ വള്‍കാന്‍ കമ്പനിയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിയിച്ചത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
അലന്റെ സഹോദരി ജൂഡി അലന്‍ പ്രസ്താവനയിലൂടെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിയിച്ചത്. 'എല്ലാ മേഖലയിലും ശ്രദ്ധേയനായ വ്യക്തിയായിരുന്നു എന്റെ സഹോദരന്‍. ഒരു ടെക്നോളജിസ്റ്റ് എന്ന നിലയിലും മനുഷ്യസ്നേഹിയെന്ന നിലയിലും ആണ് മിക്ക ആളുകള്‍ക്കും അദ്ദേഹത്തെ അറിയുക. എന്നാല്‍ ഞങ്ങള്‍ക്ക് അദ്ദേഹം നല്ല ഒരു സഹോദരനും അമ്മാവനും സുഹൃത്തും ആയിരുന്നു,' ജൂഡി പറഞ്ഞു.
1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നതില്‍ ബില്‍ഗേറ്റ്സിനൊപ്പം പോള്‍ അലന്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. കമ്പനിയുടെ തുടക്കകാലത്ത് ടെക്നിക്കല്‍ ഓപ്പറേഷനുകളുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. മൈക്രോസോഫ്റ്റിനെ ജനപ്രിയമാക്കിയ എംഎസ് ഡോസ്, വേര്‍ഡ് തുടങ്ങിയ സോഫ്റ്റ്‌വെയറുകള്‍ക്ക് പിന്നില്‍ അലന്‍ പോളായിരുന്നു. ബില്‍ ഗേറ്റ്സുമായുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ 1983ല്‍ കമ്പനിയുടെ പടിയിറങ്ങി.
We miss you.
We thank you.
We love you. pic.twitter.com/rxkn1IjJ0R— Trail Blazers (@trailblazers) October 15, 2018
1997ല്‍ അദ്ദേഹം സീഹോക്ക്സ് കമ്പനിയും 1988ല്‍ ബ്ലേസേഴ്സ് കമ്പനിയും സ്ഥാപിച്ചു. എംഎല്‍സി സീറ്റില്‍ സൗണ്ടേഴ്സിന്റെ സഹസ്ഥാപകന്‍ കൂടിയാണ് അലന്‍. കാന്‍സറിന്റെ ആദ്യലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിച്ചു തുടങ്ങിയതും ഈ സമയത്തായിരുന്നു. എങ്കിലും 2000 വരെ അദ്ദേഹം കമ്പനിയുടെ ബോര്‍ഡ് മെമ്പര്‍ ആയിരുന്നു.
1986ല്‍ സഹോദരിയുമൊത്താണ് വള്‍കാന്‍ കമ്പനി രൂപീകരിച്ചത്. കലയെയും കായികരംഗത്തെയും ഏറെ ഇഷ്ടപ്പെട്ട അലന്‍പോള്‍ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനും രംഗത്തിറങ്ങിയിരുന്നു. 2018ല്‍ ഫോബ്സ് മാസിക പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയില്‍ പോള്‍ അലന്‍ 44-ാം സ്ഥാനത്തായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.