scorecardresearch

'രാമക്ഷേത്രം നിങ്ങളുടെ ഹൃദയത്തില്‍ പണിയുക'; വിദ്വേഷ ബഹളങ്ങളുടെ നടുവില്‍ തരൂറിന്റെ ശബ്ദം

'ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അദ്വാനി പറഞ്ഞത് ഇത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണെന്നാണ്'

'ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ അദ്വാനി പറഞ്ഞത് ഇത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണെന്നാണ്'

author-image
WebDesk
New Update
Shashi tharoor, ശശി തരൂര്‍, Lok Sabha Election 2019, Kerala Election result, തിരഞ്ഞെടുപ്പ് ഫലം 2019, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: തര്‍ക്കഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അക്രമത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു ഹിന്ദു വേദഗ്രന്ഥവും പറഞ്ഞിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. ഹൃദയത്തില്‍ ശ്രീരാമനെ പ്രതിഷ്ഠിക്കണം എന്നാണ് വേദപുസ്തകങ്ങളില്‍ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുവില കൊടുത്തും രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ഹിന്ദുക്കള്‍ക്ക് ക്ഷമ നശിക്കുന്നെന്നും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ നിരന്തരം പറയുന്നതിനിടെയാണ് തരൂറിന്റെ പരാമര്‍ശം.

Advertisment

'യഥാര്‍ത്ഥത്തില്‍ ശ്രീരാമനെ നമ്മുടെ ഹൃദയത്തില്‍ പണിയണമെന്നാണ് വേദപുസ്തകം പറയുന്നത്. രാമനെ നമ്മൾ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചാല്‍, എവിടെ അദ്ദേഹം ഉണ്ടെന്നോ ഇല്ലെന്നോ ഉളളത് ഒരു വിഷയമായി മാറില്ല. കാരണം രാമന്‍ എല്ലായിടത്തും ഉണ്ട്,' തരൂര്‍ പറഞ്ഞു. മറ്റൊരാളുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ ഒരു രാമക്ഷേത്രം വേണമെന്ന ആഗ്രഹം നല്ല ഒരു ഹിന്ദുവിന് ഉണ്ടാവില്ല എന്ന അദ്ദേഹത്തിന്റെ പരാമര്‍ശത്തെ കുറിച്ചുളള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ശശി തരൂര്‍.

'അത്രയും പവിത്രമായ ഒരു സ്ഥലത്ത് അക്രമം നടത്തി വേണോ ഹിന്ദുവിന് ക്ഷേത്രം പണിയാന്‍ എന്നാണ് ഞാന്‍ പറഞ്ഞത്. നല്ലൊരു ഹിന്ദു ധര്‍മ്മം അനുസരിച്ച് മുന്നോട്ട് പോകുന്നയാളാണ്. അഹിംസയില്‍ ഊന്നി ജീവിക്കാനാണോ ഓരോ വേദഗ്രന്ഥവും പറയുന്നത്. നമ്മുടെ വഴിയിലൂടെ മുന്നോട്ട് പോവാന്‍ മറ്റുളളവരെ ആക്രമിക്കണമെന്ന് ഏത്  വേദപുസ്തകത്തിലാണ് പറയുന്നത്. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ അദ്വാനി പറഞ്ഞത് ഇത് എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണെന്നാണ്. പിന്നെ എന്ത് കൊണ്ടാണ്  ഇന്നത്തെ ബിജെപിയെ എന്റെ പരാമര്‍ശം ഞെട്ടിച്ചത്,' തരൂര്‍ ചോദിച്ചു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി വിഷയം ഉയര്‍ത്തിക്കാണിച്ച് മതധ്രുവീകരണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'തിരഞ്ഞെടുപ്പിന്റെ ആഗമനവും മതവികാരത്തിന്റെ തീപിടിപ്പിക്കലും കാരണം കുറച്ച് കൂടി മോശം സംഭവങ്ങള്‍ കാണാന്‍ വരും മാസങ്ങളില്‍ നമ്മള്‍ കരുതി ഇരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്,' തരൂര്‍ പറഞ്ഞു.

Advertisment

'തിരഞ്ഞെടുപ്പ് അടുക്കുംതോറും അയോധ്യ വിഷയത്തിന് തീപിടിപ്പിച്ച് മതധ്രുവീകരണത്തിന് ബിജെപി ശ്രമം നടത്തും. അതേസമയം മറ്റുളളവരുടെ ആരാധനാകേന്ദ്രം തകര്‍ത്ത് അവിടെ രാമക്ഷേത്രം പണിയുന്നതിനോട് നല്ല ഹിന്ദുവിന് യോജിപ്പുണ്ടാവില്ല,' ശശി തരൂര്‍ വ്യക്തമാക്കി.

Ram Temple Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: