Latest News

കർണാടകയിൽ കോവിഡ് ബാധിച്ച കുട്ടികളിലെ ജീൻ വ്യതിയാനങ്ങൾ ശാസ്ത്രജ്ഞർ പഠിക്കുന്നു

കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകുന്ന ഉപദേശക സമിതിയാണ് പഠനം നടത്തുന്നത്

Children, Covid,

ബാംഗ്ലൂർ: കർണാടകയിലെ ശാസ്ത്രജ്ഞർ കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച കുട്ടികളിലെ സാർസ്-കോവ്-2 വൈറസിന്റെ ജീൻ സീക്വൻസുകളുടെ പഠനം ആരംഭിച്ചു, വൈറസിന്റെ നിലവിലുള്ള വകഭേദമാണോ പുതിയ വകഭേദമാണോ കോവിഡ് ബാധക്ക് കാരണമായതെന്ന് അറിയാനാണ് പഠനം.

കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ നൽകുന്ന ഉപദേശക സമിതിയാണ് പഠനം നടത്തുന്നത്. ഇതിനായി വൈറോളജി മുൻ പ്രൊഫസർ പ്രൊഫ. വി.രവിയെ ചുമതലപ്പെടുത്തി. കോവിഡ് പോസിറ്റീവായ കുട്ടികളിൽ നിന്നുള്ള ജീൻ സീക്വൻസുകളുടെ സാമ്പിളുകളാണ് പഠനത്തിന് ഉപയോഗിക്കുക.”സാമ്പിളുകൾ ഇപ്പോൾ ശേഖരിക്കുകയാണ്, അവ പ്രോസസ്സ് ചെയ്യേണ്ടതുണ്ട്. ഏകദേശം 15 ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകും” രവി പറഞ്ഞു.

“കുട്ടികൾക്കിടയിലെ അണുബാധയുടെ കാരണം ഞങ്ങൾ ചർച്ച ചെയ്തു, കുട്ടികളുടെ സാമ്പിളുകളിൽ നിന്ന് വൈറസുകളുടെ ജീൻ സീക്വൻസിങ് പഠിക്കാൻ കുറച്ചധികം പ്രവർത്തനങ്ങൾ ആവശ്യമാണ്” പൊതുജനാരോഗ്യ വിദഗ്ധനും സംസ്ഥാന സാങ്കേതിക ഉപദേശക സമിതി ചെയർമാനുമായ പ്രൊഫ. എം.കെ.സുദർശൻ പറഞ്ഞു.

രണ്ടാം തരംഗത്തിൽ കുട്ടികളെ ബാധിച്ച വൈറസിന്റെ ജീൻ സീക്വൻസുകൾ പഠിക്കുന്നതിനുള്ള നീക്കം, വൈറസിന്റെ ഏതെങ്കിലും പുതിയ വകഭേദങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ടോയെന്ന് മനസിലാക്കിക്കൊണ്ട് അടുത്ത തരംഗത്തിന് തായ്യാറെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

കോവിഡ് പോസിറ്റീവായ കുട്ടികളുടെ ജീൻ സീക്വൻസുകൾക്ക് ഒപ്പം തന്നെ ഗുരുതരമായി രോഗം ബാധിച്ച ഗ്രൂപ്പുകളായ രാജ്യാന്തര യാത്രക്കാർ‌, പ്രാദേശിക ക്ലസ്റ്ററുകൾ‌, വാക്സിൻ എടുത്തവരിൽ ഉണ്ടായ രോഗ ബാധയും ഗവേഷകർ പഠിക്കുന്നുണ്ട്.

“വൈറസ് നിരന്തരം പരിവർത്തനം ചെയ്യപ്പെടുകയാണ്. അടിസ്ഥാനപരമായ അതിജീവന തത്വം വൈറസുകളും പിന്തുടരുന്നു. രോഗ പ്രതിരോധ ശേഷിയുള്ള വകഭേദം ഈ കൂട്ടത്തിൽ നിന്നു തന്നെ എടുക്കാം” പ്രൊഫ. രവി പറഞ്ഞു.

Read Also: കോവിഷീൽഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ അടിസ്ഥാനത്തിലെന്ന് കേന്ദ്രം

ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും കർണാടകയിൽ കോവിഡ് ബാധിച്ചവരിൽ 10 ശതമാനം പേർ കുട്ടികളും 0-19 വയസിനുള്ളിൽ വരുന്നവരുമായിരുന്നു. ഇവരിലെ മരണനിരക്ക് സംസ്ഥാനത്ത് 0.1 ശതമാനവും ആയിരുന്നു. എന്നാൽ ആദ്യ തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും ഇടയിൽ 9 വയസുവരെയുള്ളവരിലെ മരണനിരക്കിൽ 4 ശതമാനം ഉയർച്ചയും 10 മുതൽ 19 വയസുവരെയുള്ളവരിൽ 6 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

ജൂൺ 7നാണ് പ്രൊഫ.രവിയുടെ നേതൃത്വത്തിൽ എട്ടു പേരടങ്ങിയ ജീനോമിക് സർവൈലൻസ് കമ്മിറ്റിയെ കർണാടക ആരോഗ്യ വകുപ്പ് നിയമിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Scientists study gene variations in covid hit children in karnataka

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com