scorecardresearch

ചന്ദ്രന്റെ നിഴൽപ്രദേശങ്ങളിൽ ഐസ് രൂപത്തിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ-2

ചന്ദ്രയാൻ -2 യിലെ എട്ട് പേ ലോഡുകളിൽ ഒന്നാണ് ഐസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ചന്ദ്രന്റെ നിഴൽപ്രദേശങ്ങളിൽ ഐസ് രൂപത്തിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി ചന്ദ്രയാൻ-2

അഹമ്മദാബാദ്: ചന്ദ്രനിലെ സ്ഥിരം നിഴൽപ്രദേശങ്ങളിൽ ഐസ് രൂപത്തിലുള്ള വെള്ളത്തിന്റെ വ്യക്തമായ സാന്നിധ്യം കണ്ടെത്തിയാതായി ശാസ്ത്രജ്ഞർ. ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ -2 യിലെ എട്ട് പേ ലോഡുകളിൽ ഒന്നാണ് ഐസിന്റെ സാന്നിധ്യം കണ്ടെത്തിയത്. അഹമ്മദാബാദിലെ ബഹിരാകാശ ആപ്ലിക്കേഷൻ സെന്ററിലാണ് ഈ പേ ലോഡുകൾ (എസ്എസി) വികസിപ്പിച്ചെടുത്തത്.

ചന്ദ്രയാൻ ദൗത്യത്തിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ ശില്പശാലയുടെ രണ്ടാം ദിവസം ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരാണ് ഇത് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തില്‍ ക്രോമിയത്തിന്റെയും മാംഗനീസിന്റെയും സാന്നിധ്യം കണ്ടെത്തിയതായും ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു.

ചന്ദ്രനിലെ സ്ഥിരം നിഴൽപ്രദേശങ്ങളിൽ (പിഎസ്ആർ) സൂര്യ പ്രകാശം എത്താത്തത് കൊണ്ടുതന്നെ അവിടം എത്തിപ്പെടാൻ കഴിയാത്തയിടമായി അവശേഷിക്കുകയായിരുന്നു. അവിടെ നിന്നും ചിത്രങ്ങൾ കിട്ടുകയും പ്രയാസമായിരുന്നു.

ചന്ദ്രയാൻ -2യിലെ എട്ട് പേലോഡുകളിലൊന്നായ ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പേർച്ചർ റഡാർ (ഡിഎഫ്എസ്എആർ), രണ്ട് തരംഗദൈർഘ്യങ്ങളിൽ നിന്നുമുള്ള റഡാർ ചിത്രങ്ങൾ സംയോജിപ്പിക്കാൻ കഴിവുള്ളതാണ്, ലോകത്ത് ഇതുവരെ ഒരു ഗ്രഹദൗത്യത്തിൽ അയച്ച ഏക പോളാരിമെട്രിക് റഡാറും ഇതാണ്. പരുക്കൻ ഉപരിതലങ്ങളെ ഐസിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നത് ഇതിന്റെ പ്രത്യേക കഴിവാണ്.

ഹൈബ്രിഡ്-പോളാരിമെട്രിക് എസ്എആർ ഡാറ്റ ഉപയോഗിച്ചുള്ള മുൻ പഠനങ്ങളിൽ ഐസായ പ്രദേശങ്ങൾ അവ്യക്തമായാണ് കണ്ടെത്തിയത്. കാരണം ഇതിന്റെ ഉപരിതല പരുപരപ്പിനും ഐസിനും സമാന സംവേദനക്ഷമത ആയിരുന്നു. എന്തായാലും, വസ്തുക്കളുടെ വൈദ്യുത സ്വഭാവത്തിന്റെ അളവുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പോളാരിമെട്രിക് ഡിഎഫ്എസ്എആർന് ഐസിനെയും പരുപരുത്ത ഉപരിതലങ്ങളെയും വേർതിരിക്കാൻ സാധിക്കും. അത് ചില പിഎസ്ആറുകളിൽ ഐസിന്റെ വ്യക്തമായ സാന്നിധ്യം കണ്ടെത്തുന്ന നിലയിലേക്ക് എത്തിച്ചെന്ന് ഐഎസ്ആർഓ ചെയർപേഴ്സൺ കെ.ശിവൻ പ്രസ്താവനയിൽ പറഞ്ഞു.

ദക്ഷിണധ്രുവത്തിലെ കാബിയോസ് ഗർത്തത്തിനുള്ളിൽ “മോശപ്പെട്ട ഐസ്” പ്രദേശങ്ങളുടെ സാന്നിധ്യവും റഡാർ കണ്ടെത്തി. ലൂണാർ റിഗോലിതുമായി കലർന്ന ക്രിസ്റ്റൽ ഐസാണ് ഈ പ്രദേശങ്ങളിൽ ഉള്ളത്. മൂന്ന് മുതൽ നാല് മീറ്റർ വരെ നീളമുള്ള ചന്ദ്രന് മുകളിലെ ഉപരിതലമാണ് റെഗോലിത്ത്.

രണ്ട് തരംഗദൈർഘ്യങ്ങളിൽ നിന്നുമുള്ള റഡാർ ചിത്രങ്ങൾ സംയോജിപ്പിക്കാനുള്ള ഇതിന്റെ കഴിവ് അവിടുത്തെ കൂടുതൽ ഭൂഗർഭ സവിശേഷതകൾ മുന്നോട്ട് കൊണ്ടുവന്നിട്ടുണ്ട്. പോളാരിമെട്രിക് ഡാറ്റ അവ ഉരുകുന്നതിന്റെ ആഘാതം മനസിലാക്കാനും സഹായിക്കുന്നു.

“ഏത് തരത്തിലുള്ള ആഘാതമാണ് സംഭവിച്ചിരിക്കുന്നതെന്നും ഗർത്തങ്ങൾക്ക് ചുറ്റും അവ ഉരുകുന്നതിന്റെ ആഘാതം എങ്ങനെയാണെന്നതിനെക്കുറിച്ചും വിവരങ്ങൾ ലഭിക്കുന്നതിന് ഇത് വളരെ അത്യാവശ്യമാണ്,” എന്ന് അഹമ്മദാബാദിലെ എസ്എസിയുടെ ഡിഎഫ്‌എസ്‌ആർ സയൻസ് ടീമിന്റെ ഭാഗമായ അനുപ് ദാസ് അവതരണ വേളയിൽ പറഞ്ഞു.

“ഡിഎഫ്‌എസ്‌ആർ ന്റെ ഒരു പ്രയോജനം ഞങ്ങൾ കൂടുതൽ മികച്ച റെസല്യൂഷനിൽ കാണുന്നു എന്നതാണ്, അതിനാൽ കൂടുതൽ ചെറിയ ഗർത്തങ്ങളും ചിതറിക്കിടക്കുന്ന സംവിധാനവും ഞങ്ങൾ ഇവിടെ കാണുന്നു … മിനി-ആർ.എഫു (2009 ൽ നാസ വിക്ഷേപിച്ച മിനിയേച്ചർ റേഡിയോ ഫ്രീക്വൻസി ചന്ദ്ര നിരീക്ഷണ ഓർബിറ്റർ) മായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഡാറ്റ ചെറിയ ഗർത്തങ്ങളുടെ സൂക്ഷ്മ വിശദാംശങ്ങൾ ലഭ്യമാക്കുന്നു,” ദാസ് കൂട്ടിച്ചേർത്തു.

ഗർത്തത്തിന്റെ പുതുമ സൂചിപ്പിക്കുന്നത് ബഹിരാകാശ കാലാവസ്ഥയുമായോ ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളുമായോ ഇത് അധികം ബന്ധപ്പെട്ടിട്ടില്ല എന്നാണ്. ഗർത്തങ്ങളുടെയും പാറക്കല്ലുകളുടെയും മറ്റു ഭൂഗർഭ ഘടനകളുടെയും പ്രായവും ആഘാതവും കണക്കാക്കുന്നതിലേക്ക് ഈ കണ്ടെത്തലുകൾ വിപുലീകരിക്കാൻ കഴിയും.

Also read: ചന്ദ്രനില്‍ ക്രോമിയം, മാംഗനീസ് സാന്നിധ്യം കണ്ടെത്തി ചാന്ദ്രയാന്‍ -2

ഡിഎഫ്‌എസ്‌ആർ ഫലങ്ങളോടൊപ്പം വളരെ കുറഞ്ഞ സൂര്യപ്രകാശമുള്ള സാഹചര്യങ്ങളിൽ ചിത്രങ്ങൾ പകർത്തുന്നതിനായി രൂപകൽപ്പന ചെയ്ത പേലോഡുകളിലൊന്നായ ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറയിലെ (ഒഎച്ആർസി) ചിത്രങ്ങളും ഡാറ്റയും സംയോജിപ്പിച്ച് പിഎസ്ആറുകളുടെ മികച്ച രീതിയിൽ പകർത്തുന്നതും ചർച്ചയിൽ വാഗ്ദാനം ചെയ്തു.

ഒഎച്ച്ആർസിയിൽ പകർത്തുന്നതിൽ “വലിയ നിയന്ത്രണങ്ങൾ” ഉണ്ടെങ്കിലും, ഒരു പുതിയ ഗർത്തത്തിന് ചുറ്റും എത്രമാത്രം പാറക്കൂട്ടങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ ഈ ഡാറ്റ ഉപയോഗിക്കാമെന്ന് ഒഎച്ച്ആർസിയിൽ നിന്നുള്ള ശാസ്ത്ര ഫലങ്ങൾ അവതരിപ്പിക്കുന്നതിനിടയിൽ അഹമ്മദാബാദിലെ എസ്എസിയിലെ ശാസ്ത്രജ്ഞനായ ആദിത്യ കുമാർ ദാഗർ പറഞ്ഞു. റെഗോലിത്ത് രൂപീകരണം മനസ്സിലാക്കുന്നതിനും ലാൻഡർ അപകടത്തിലാകാതിരിക്കാൻ ഭാവി ലാൻഡിംഗ് പ്രദേശങ്ങൾ നിർണ്ണയിക്കുന്നതിനും പാറക്കൂട്ടങ്ങൾ പ്രധാനമാണ്.

രണ്ട് വർഷത്തെ പ്രവർത്തനത്തിന് ശേഷവും, “പ്രൊപ്പല്ലന്റ് നാല് വർഷത്തേക്കാൾ കൂടുതൽ നിലനിൽക്കാൻ പര്യാപ്തമാണ്” എന്ന് ചന്ദ്രയാൻ -2 മിഷൻ ഡയറക്ടർ റിതു കരിധാൽ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Scientists reveal unambiguous presence of water ice at permanently shadowed regions of moon