ഈ സസ്തനി മനുഷ്യനെ കോവിഡില്‍ നിന്നും രക്ഷിക്കുമോ? ആന്റിബോഡികള്‍ വേര്‍തിരിച്ച് ശാസ്ത്രലോകം

തെക്കേ അമേരിക്കയില്‍ കാണുന്ന സസ്തനിയായ ഇലാമസില്‍ നിന്നും വേര്‍തിരിച്ചെടുത്ത രണ്ട് ചെറിയ ആന്റിബോഡികള്‍ക്ക് കൊറോണവൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിവുളളതായി കണ്ടെത്തി

coronavirus vaccine, coronavirus vaccine news, llamas coronavirus, llamas coronavirus cure, llamas coronavrius treatment, llamas corona, covid-19 llama, llamas covid-19 vaccine, llamas antibodies coronavirus, coronavirus llamas vaccine, coronavirus vacine, coronavirus vaccine latest news update

കോവിഡ്-19-ന് എതിരായ മരുന്ന് വികസനത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ശാസ്ത്രജ്ഞര്‍. തെക്കേ അമേരിക്കയില്‍ കാണുന്ന സസ്തനിയായ ഇലാമസില്‍ നിന്നും വേര്‍തിരിച്ചെടുത്ത രണ്ട് ചെറിയ ആന്റിബോഡികള്‍ക്ക് കൊറോണവൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിവുളളതായി കണ്ടെത്തി.

നേച്ചര്‍ സ്ട്രക്ചറല്‍ ആന്റ് മോളികുലാര്‍ ബയോളജി മാസികയിലാണ് ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോശങ്ങളിലേക്കുള്ള പ്രവേശനകവാടമായി കൊറോണവൈറസ് ഉപയോഗിക്കുന്ന എസിഇ2 പ്രോട്ടീനുമായുള്ള വൈറസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ഇലാമാസില്‍ നിന്നും വേര്‍തിരിച്ചെടുത്ത ആന്റിബോഡികള്‍ക്ക് കഴിയുന്നു. പ്രവേശന കവാടം അടയുന്നതിലൂടെ ശരീരത്തെ ബാധിക്കാന്‍ വൈറസിനാകില്ല.

Read Also: റഷ്യയിലെ കോവിഡ് വാക്‌സിന്‍ ജനങ്ങളില്‍ എത്താന്‍ ഇനിയുമെത്ര കാത്തിരിക്കണം?

പരീക്ഷണശാലയിലെ കോറോണവൈറസിലാണ് പരീക്ഷണം വിജയിച്ചത്. വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ഏജന്റിനെ കോവിഡ്-19 രോഗം ഭേദമായവരില്‍ നിന്നും വേര്‍തിരിച്ചെടുത്ത് നിലവില്‍ രോഗമുള്ളയാള്‍ക്ക് നല്‍കി ചികിത്സ നടത്താമെന്ന് യുകെയിലെ റോസ്ലിന്റ് ഫ്രാങ്ക്‌ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

2002-03-ലെ സാഴ്‌സ് മഹാമാരി വൈറസിനെതിരായ ആന്റിബോഡികള്‍ക്കും പുതിയ കൊറോണവൈറസ് എസിഇ2 പ്രോട്ടീനുമായി പ്രവര്‍ത്തിക്കുന്നതിനെ തടഞ്ഞ് രോഗാണുബാധ ഒഴിവാക്കാന്‍ കഴിഞ്ഞേക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

എന്നാല്‍, അതില്‍ പല ആന്റിബോഡികള്‍ക്കും സാഴ്‌സ്-കോവി-2 വൈറസിനോട് ഒരേ രീതിയലല്ല പ്രതികരിക്കുന്നതെന്ന് അവര്‍ പറയുന്നു.

ഇപ്പോഴത്തെ പഠനത്തില്‍, അവര്‍ ഇലാമാസില്‍ നിന്നും വേര്‍തിരിച്ചെടുത്ത ആന്റിബോഡികളെ സാഴ്‌സ്-കോവി-2 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഉപയോഗിച്ചു.

Read in English: Scientists identify two antibodies from llamas that can neutralise coronavirus

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Scientists identify two antibodies from llamas that can neutralise coronavirus

Next Story
ബംഗാളിൽ ബിജെപി എംഎൽഎ തൂങ്ങിമരിച്ച നിലയിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com