കോശങ്ങളെ നിർജീവമാക്കിയാണ് കാൻസർ ഓരോ ശരീരത്തെയും കീഴ്പ്പെടുത്തുന്നത്. എന്നാൽ ഇനി ഈ ഭയം വേണ്ടെന്നാണ് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം. കാൻസർ ബാധിച്ച് നിർജീവമായ കോശങ്ങളെ, കാൻസറിനോട് പൊരുതാൻ തക്ക വിധം സജീവമാക്കുന്ന തെറാപ്പിയാണ് ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.

കാൻസർ ബാധിച്ച കോശങ്ങളെ ഇവിടെ നിന്നും പുറത്തെടുത്ത ശേഷം സജീവമാക്കി വീണ്ടും ഇതേ സ്ഥാനത്ത്് പുനസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് പീറ്റർ മക്കുല്ലം കാൻസർ സെന്ററിനെ അധികരിച്ച് ക്സിൻഹുവാ റിപ്പോർട്ട് ചെയ്യുന്നു.

രക്താർബുദത്തെ നേരിടുന്നതിൽ വിജയകരമെന്ന് നേരത്തേ തന്നെ കണ്ടെത്തിയ ഇമ്യൂണോ തെറാപ്പിയെ കൂടുതൽ കാര്യശേഷിയുള്ളതാക്കി വികസിപ്പിച്ച് ട്യൂമറുകളെ ചെറുക്കാൻ പര്യാപ്തമാക്കിയത് ഫിലിപ് ഡാർസി, പോൾ ബീവിസ് എന്നിവർ ചേർന്നാണ്.

കോശങ്ങളിൽ നിന്ന് അഡിനോസിൻ ഉൽപ്പാദിപ്പിച്ചാണ് ട്യൂമറുകൾ ശക്തി പ്രാപിക്കുന്നത്. ഇമ്യൂൺ തെറാപ്പിയിലൂടെ സജീവമാക്കുന്ന കോശങ്ങൾ ട്യൂമറിനോട് അനുകൂലമായി പ്രതികരിക്കില്ലെന്ന് ഡാർസി വ്യക്തമാക്കി.

എലിയിൽ നടത്തിയ പരീക്ഷണത്തിൽ, ഈ മരുന്ന് അഡിനോസിൻ ഉൽപ്പാദനത്തെ ചെറുക്കുന്നതായി സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ