ടെക്‌സസ്: പ്രമുഖ മലയാളി ശാസ്ത്രജ്ഞൻ ഇ.സി.ജി.സുദർശൻ (86) അന്തരിച്ചു. അമേരിക്കയിലെ ടെക്‌സസിൽ വച്ചായിരുന്നു നിര്യാണം. നൊബേൽ സമ്മാനപ്രഖ്യാനങ്ങളിൽ പല കാലത്തും അദ്ദേഹത്തിന്റെ പേര് ഉയർന്നുവന്നിരുന്നു.
ക്വാണ്ടം, ബലതന്ത്രം, ഓപ്ടിക്സ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മേഖലകൾ. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചാരിക്കാവുന്ന കണങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ പ്രമുഖ മൂന്ന് ശാസ്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഐൻസ്റ്റീന്റെ സിദ്ധാന്തത്തെ കൂടുതൽ വികസിപ്പിക്കുന്ന ശാസ്ത്രചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്.
ക്വാണ്ടം ഒപ്റ്റിക്സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തത്തിന് അദ്ദേഹം തിരുത്തെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദർശൻ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു. സുദർശൻ 2005 ൽ ഉൾപ്പടെ നൊബേൽ സമ്മാനത്തിന്റെ ഒമ്പത് തവണ അദ്ദേഹം നൊബേലിൽ പരിഗണിക്കപ്പെട്ടതായി വാർത്തകളിൽ നിറഞ്ഞു. വേദാന്തത്തെയും ഊർജതന്ത്രത്തെയും ഒന്നുപോലെ കാണുകയും രണ്ടിലെയും സാധ്യതകളെ പരിശോധിക്കുകയും ചെയ്ത ഗവേഷകനായിരുന്നു സുദർശൻ.