ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ ഇംപീച്ച്മെന്റ് നോട്ടീസ് തിങ്കളാഴ്ച നൽകും. പ്രതിപക്ഷത്തെ വിവിധ കക്ഷികളുടെ കൂട്ടായ നീക്കത്തിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവർ ഒരുമിച്ച് ഇക്കാര്യത്തിന് നേരത്തേ തന്നെ നീക്കം നടത്തുന്നതായി വ്യക്തമായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സിപിഎം, സിപിഐ, കോൺഗ്രസ്, ആർജെഡി തുടങ്ങിയ കക്ഷികളാണ് നോട്ടീസിൽ ഒപ്പുവച്ചിരിക്കുന്നത്.
നോട്ടീസിന് ഒൻപത് അംഗങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
https://www.iemalayalam.com/news/supreme-court-administration-is-in-wrong-track-indian-democracy-in-danger/
ജനുവരി പതിനൊന്നാം തീയതി സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരെ നിലപാട് എടുത്ത് രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിയതാണ് ഇംപീച്ച്മെന്റ് നടപടി ആലോചിക്കാൻ പ്രതിപക്ഷ കക്ഷികളെ ചിന്തിപ്പിച്ചത്.
ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതിയിലെ ജസ്റ്റിസുമാർ വാര്‍ത്താസമ്മേളനം നടത്തുന്നതും തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഇംപീച്മെന്‍റ് നടപടികള്‍ നേരിടേണ്ടി വരുന്നതും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.