/indian-express-malayalam/media/media_files/uploads/2023/06/Chennai-Rain.jpg)
ചെന്നൈയിൽനിന്നുള്ള ദൃശ്യം
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈ നഗരത്തിൽ ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളിൽ വെള്ളം കയറിയും പലയിടത്തും മരങ്ങൾ കടപുഴകി വീണും റോഡ് ഗതാഗതം തടസപ്പെട്ടു. ചെന്നൈയിൽ കഴിഞ്ഞ 27 വർഷത്തിനിടെ ഇന്നലെ പെയ്തത് റെക്കോർഡ് മഴയാണ്. ചെന്നൈയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 140 മില്ലിമീറ്റർ മഴ പെയ്തു.
ചെന്നൈയിൽ ചൊവ്വാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴയെ തുടർന്ന് ഇന്നു രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ട പത്തോളം രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനങ്ങളടക്കം ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട നിരവധി വിമാനങ്ങള്‍ വൈകുന്നുണ്ട്.
തമിഴ്നാട്ടിലെ 13 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കനത്തെ മഴയെത്തുടർന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് എന്നീ നാലു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു.
#Watch | சென்னையில் விடிய விடிய கொட்டித்தீர்த்த கனமழையால், ஓ.எம்.ஆர் சாலையில் மழைநீர் தேங்கியது!#SunNews | #ChennaiRains | #HeavyRain | #OMRpic.twitter.com/svkn3MGcX6
— Sun News (@sunnewstamil) June 19, 2023
#NewsUpdate | ஓ.எம்.ஆர். சாலையில் மழைநீர் தேங்கியுள்ள காரணத்தினால் போக்குவரத்து நெரிசல் #Chennai | #ChennaiRains | #Weather | #OMR | #OMRRoad | #NewsTamil24x7pic.twitter.com/9KQMzR9zjP
— News Tamil 24x7 | நியூஸ் தமிழ் 24x7 (@NewsTamilTV24x7) June 19, 2023
കേരളത്തിലും കാലവർഷം ശക്തിപ്പെട്ടു. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 20,21 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്ന് ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.