scorecardresearch
Latest News

ഡിജിറ്റൽ പഠനത്തിൽ സ്കൂളുകൾ മോശം നിലവാരം, 180 ജില്ലകളിൽ സ്‌കോർ 10 ശതമാനത്തിൽ താഴെ

ഛണ്ഡീഗഡ്, പഞ്ചാബ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സൂചികയിൽ മികച്ച പ്രകടനം കാഴ്ചവച്ചു

school children, school, ie malayalam

ന്യൂഡൽഹി: ഡിജിറ്റൽ പഠനത്തിൽ ഇന്ത്യയിലെ സ്കൂളുകൾ മോശം നിലവാരത്തിലെന്ന് റിപ്പോർട്ട്. അതേസമയം, കേരളം ഉൾപ്പെടെ നാലു സംസ്ഥാനങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി മൂലം കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ, സ്കൂളുകളിൽ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച അധ്യാപകർ എന്നിവയുടെ പരിമിതമായ ലഭ്യത കാരണം രാജ്യത്തെ 61 ശതമാനം ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം വളരെ കുറവായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.

ഡിജിറ്റൽ ലേണിങ് വിഭാഗത്തിന് കീഴിൽ ഇന്ത്യയിലുടനീളമുള്ള സ്‌കൂളുകൾ മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് 2019-20 ലെ ഡിസ്ട്രിക്റ്റുകൾക്കായുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്‌സ് (പിജിഐ-ഡി) കാണിക്കുന്നത്. 180 ജില്ലകൾ ഡിജിറ്റൽ പഠനത്തിൽ 10 ശതമാനത്തിൽ താഴെയും 146 ജില്ലകൾ 11 മുതൽ 20 ശതമാനം വരെയും സ്കോർ ചെയ്തപ്പോൾ 125 ജില്ലകൾ 21 നും 30 നും ഇടയിൽ സ്കോറുകൾ നേടി.

ഒരു ജില്ലയും 10 ശതമാനത്തിൽ താഴെയും 12 പേർ 11 നും 20 നും ഇടയിൽ മാർക്ക് നേടിയിട്ടില്ല, അതേസമയം 309 പേർ 51 നും 60 നും ഇടയിൽ മാർക്ക് നേടി. 2019-20 വർഷത്തേക്കുള്ള സംസ്ഥാനാടിസ്ഥാനത്തിലുള്ള പിജിഐ സൂചിക കേന്ദ്രം 2021 ജൂണിൽ പുറത്തിറക്കിയിരുന്നു. ഛണ്ഡീഗഡ്, പഞ്ചാബ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ സൂചികയിൽ മികച്ച പ്രകടനം കാഴ്ചവച്ചു.

ഡിജിറ്റൽ പഠനത്തിൽ ഗ്രാമ-നഗര കണക്കുകളും റിപ്പോർട്ടിലുണ്ട്. ഛണ്ഡീഗഡ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ ജില്ലകൾ 50-ൽ 25-നും 35-നും ഇടയിൽ സ്കോർ ചെയ്തപ്പോൾ, ബിഹാറിലെ അരാരിയ, കിഷൻഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിൽ 2-ൽ താഴെയാണ് സ്കോർ. പിന്നാക്ക ജില്ലകളായ അസമിലെ സൗത്ത് സൽമാര-മങ്കച്ചാർ, ത്രിപുരയിലെ ധലായ് എന്നിവ 1 സ്കോർ ചെയ്തു. കമ്പ്യൂട്ടർ/ലാപ്‌ടോപ്പുകൾ ഉള്ള സ്‌കൂളുകളുടെ എണ്ണം, ഇന്റർനെറ്റ് സൗകര്യം, വിദ്യാർത്ഥി-കംപ്യൂട്ടർ അനുപാതം, പരിശീലനം ലഭിച്ച അധ്യാപകരുടെ ശതമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ പഠനത്തിന്റെ ജില്ല തിരിച്ചുള്ള കണക്കുകൾ തയ്യാറാക്കിയത്.

ഡിജിറ്റൽ ലേണിങ് വിഭാഗത്തിന് കീഴിൽ, 20 ജില്ലകൾ സ്‌കോറിൽ 20 ശതമാനത്തിലധികം പുരോഗതിയും 2018-19 നെ അപേക്ഷിച്ച് 2019-20 കാലയളവിൽ 43 ജില്ലകൾ സ്‌കോറിൽ 10 ശതമാനത്തിലധികം പുരോഗതി കാണിക്കുകയും ഗ്രേഡ് ലെവൽ പുരോഗതി കൈവരിക്കുകയും ചെയ്‌തതായി പിജിഐ-ഡി (PGI-D) റിപ്പോർട്ട് പറയുന്നു.

Read More: ഗുജറാത്ത് കലാപ കേസുകൾ: സുപ്രീം കോടതി ഒരിക്കൽ പറഞ്ഞതും ചെയ്തതും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Schools poor in digital learning180 districts score less than 10