scorecardresearch
Latest News

സെപ്തംബർ 21നു ശേഷം സ്കൂളുകളും കോളേജുകളും തുറക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മന്ത്രാലയം പ്രസിദ്ധീകരിച്ചു

when will school reopen, college reopen, education news, ministry of health guidelines, education news, സ്കൂൾ, കോളേജ്, SCHOOL REOPEN, IE MALAYALAM, ഐഇ മലയാളം

രാജ്യത്ത് സ്കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അനുമതി നൽകി. സെപ്തംബർ 21 മുതൽ വിവിധ ഘട്ടങ്ങളിലായാണ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിന് അനുമതിയുള്ളതെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു. നൈപുണ്യ വികസന, സംരംഭകത്വ വികസന പരിശീലന ക്ലാസ്സുകളും 21 മുതൽ തുടങ്ങാം. ഒൻപതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള ക്ലാസുകൾ സ്കൂൾ അധികൃതരുടെ സന്നദ്ധത അനുസരിച്ച് തുറക്കാനും മന്ത്രാലയം അനുമതി നൽകി.

കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകൾക്ക് മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. സ്കൂളുകളിൽ 9 മുതൽ 12 വരെ ക്ലാസുകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്റ്റാഫ് അംഗങ്ങൾക്കും പ്രവേശിക്കാൻ അനുവാദമുണ്ടാവില്ല.

Read More: കോവിഡ് പ്രതിരോധത്തിന് ഇത് ബൊമ്മനഹള്ളി മാതൃക

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഏകീകൃത നടപടിക്രമം (സ്റ്റാൻഡേഡ് ഓപറേറ്റിങ്ങ് പ്രൊസീജ്യർ-എസ്ഒപി) മന്ത്രാലയം പ്രസിദ്ധീകരിച്ചു. പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ക്ലാസ്സുകളും ലാബബുകളും അടക്കമുള്ള എല്ലാ ഇടങ്ങളും 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് ശുചീകരിച്ച ശേഷം മാത്രമേ സ്കൂളുകൾ തുറക്കാവൂ എന്ന് എസ്ഒപി നിർദേശിക്കുന്നു. വിദ്യാർത്ഥികൾ അടക്കമുള്ളവർ പതിവായി സ്പർശിക്കുന്ന പ്രതലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രാലയംനിർദേശിച്ചു.

വിദ്യാർത്ഥികൾ ഹാജരാവേണ്ടത് സ്വമേധയാ ആണ്. അധ്യാപകരിൽ നിന്ന് ഇതു സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം തേടും. ഓൺലൈൻ ക്ലാസുകൾ തുടരും. സ്കൂളിൽ പോവുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടിവരും. “ഇത് അവരുടെ മാതാപിതാക്കളുടെ / രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതിനായുള്ള സന്ദർശനങ്ങളും അധ്യാപകരും വിദ്യാർത്ഥികളുമായുള്ള ഇടപെടലും ഘട്ടം ഘട്ടമായി സംഘടിപ്പിക്കണം,” എന്നും എസ്ഒപിയിൽ പറയുന്നു.

Read More: സംസ്ഥാനത്തെ ബാറുകൾ ഉടൻ തുറക്കും

തുറക്കാൻ അനുമതിയുള്ള ക്ലാസ്സുകളിലേക്കുള്ള എല്ലാ കുട്ടികളെയും ഒരുമിച്ച് സ്കൂളിൽ പ്രവേശിപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് പ്രത്യേകം സമയം അനുവദിച്ചാവും പ്രവേശനം.

സ്കൂളുകളിലേക്കുള്ള എല്ലാ എൻ‌ട്രി പോയിൻറുകളിലും ഹാൻഡ് സാനിറ്റൈസറുകളും തെർമൽ സ്ക്രീനിങ്ങ് സൗകര്യവും ലഭ്യമാക്കും. . ആറടി ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, സ്റ്റാഫ് റൂമുകൾ, ഓഫീസ് ഏരിയകൾ, മെസ്, ലൈബ്രറി, കഫറ്റീരിയ എന്നിവയിൽ തറയിൽ മാർക്ക് ചെയ്യും. അകലം പാലിക്കാവുന്ന വിധത്തിൽ ക്ലാസ് റൂമിലെ ഇരിപ്പിടങ്ങൾ രൂപകൽപ്പന ചെയ്യാനും സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More: റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഡേറ്റ ഇന്ത്യയ്ക്ക് കൈമാറി; മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍

സ്കൂൾ അസംബ്ലി, കായിക മത്സരങ്ങൾ, കലോത്സവങ്ങൾ തുടങ്ങിയവയൊന്നും അനുവദിക്കില്ല. നോട്ട് ബുക്ക്, പേന, മറ്റ് പഠനോപകരണങ്ങൾ തുടങ്ങിയവ കൈമാറുന്നതും വിലക്കും.

രാജ്യത്ത് കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ചിലാണ് സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്. അഞ്ച് മാസത്തിനു ശേഷമാണ് സ്കൂളുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്.

Read More: Schools allowed to reopen for Classes 9-12 from September 21, Health Ministry issues SOP

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Schools colleges can reopen from from september 21 health ministry issues guidelines