/indian-express-malayalam/media/media_files/2025/11/08/mp-school-2025-11-08-21-44-10.jpg)
വിദ്യാർഥികൾക്ക് പേപ്പറിൽ ഭക്ഷണ നൽകിയ ദൃശ്യങ്ങൾ (Screenshots from video shared by Rahul Gandhi on X)
ഭോപ്പാൽ: മധ്യപ്രദേശിലെ സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറിൽ നൽകിയ സംഭവം വിവാദത്തിൽ. ഷിയോപൂർ ജില്ലയിലെ വിജയപൂരിലെ ഹാൾപൂർ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ, രാഹുൽ ഗാന്ധി ഉൾപ്പടെ നിരവധി പേർ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം
രാജ്യത്തിന്റെ ഭാവിയായ നിഷ്‌കളങ്കരായ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു പ്ലേറ്റ് പോലും ഇല്ല. മധ്യപ്രദേശ് മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഓർത്ത് ലജ്ജയാണ് തോന്നുന്നതെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. 20 വർഷത്തിലേറെയായ ബിജെപി ഭരണത്തിൽ കുട്ടികളുടെ പ്ലേറ്റുകൾ പോലും മധ്യപ്രദേശിൽ മോഷ്ടിക്കപ്പെട്ടു. തന്റെ ഹൃദയം തകർന്നുപോയെന്നും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സിൽ കുറിച്ചു.
Also Read:പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ ഒന്ന് മുതൽ
ബിജെപിയുടെ വികസനം വെറും മിഥ്യയാണെന്നും പാർട്ടി അധികാരത്തിൽ വരുന്നതിന്റെ യഥാർത്ഥ രഹസ്യം വ്യവസ്ഥ ആണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. താൻ ഇന്ന് തന്നെ മധ്യപ്രദേശിലേക്ക് പോവുകയാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
Also Read:ബിഹാറിൽ നടുറോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷിയോപൂർ ജില്ലാ കലക്ടർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉച്ചഭക്ഷണം നൽകുന്നതിന് ചുമതലപ്പെട്ട സ്വയം സഹായത്തെ പിരിച്ചുവിടുകയും സ്‌കൂൾ പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
आज मध्य प्रदेश जा रहा हूं।
— Rahul Gandhi (@RahulGandhi) November 8, 2025
और जब से ये खबर देखी है कि वहां बच्चों को मिड-डे मील अख़बार पर परोसा जा रहा है, दिल टूट सा गया है।
ये वही मासूम बच्चे हैं जिनके सपनों पर देश का भविष्य टिका है, और उन्हें इज़्ज़त की थाली तक नसीब नहीं।
20 साल से ज्यादा की bjp सरकार, और बच्चों की थाली… pic.twitter.com/ShQ2YttnIs
സാധാരണക്കാർ പഠിക്കുന്ന സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. 2023ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ പ്രധാനവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ നിലവാരം വർധിപ്പിക്കുമെന്നത്. എന്നാൽ അത് വെറും വാഗ്ദാനം മാത്രമായി തുടരുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
Read More:തെരുവ് നായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us