ഭോപ്പാൽ: സ്കൂളിൽ പരീക്ഷയ്ക്കായി പോയ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്കൂളിന് പുറത്താണ് തലയറുക്കപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ അനുപൂരിലാണ് സംഭവം.

പെൺകുട്ടി ആക്രമിക്കപ്പെടുന്നത് സ്കൂളിലെ അധ്യാപിക കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പുറകേയെത്തിയ ഒരാൾ വാളുപയോഗിച്ച് 3 തവണ പെൺകുട്ടിയുടെ തലയ്ക്കുനേരെ വെട്ടുകയായിരുന്നു. അതിനുശേഷം വാൾ ദൂരേക്ക് എറിഞ്ഞശേഷം അയാൾ ഓടി രക്ഷപ്പെട്ടുവെന്നും അധ്യാപിക പൊലീസിനോട് പറഞ്ഞു.

സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. അതിനിടെ, പെൺകുട്ടിയുടെ ഗ്രാമത്തിന് സമീപം ഒരു യുവാവ് തൂങ്ങിമരിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ