മുംബൈ: ഗിയര്‍ ലിവറായി മുളവടി ഉപയോഗിച്ച സ്കൂള്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ കുട്ടികളേയും കൂട്ടി പോകുമ്പോഴാണ് അപകടം ഉണ്ടായത്. ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. 22കാരനായ രാജ് കുമാര്‍, പൊഡ്ഡാര്‍ അന്താരാഷ്ട്ര സ്കൂളിലേക്കുളള കുട്ടികളേയും കൂട്ടി പോവുകയായിരുന്നു. എതിരെ വന്ന കാറിലാണ് ബസിടിച്ചത്.

ഒരു വ്യാവസായിയുടെ കാറിലാണ് സ്കൂള്‍ ബസിടിച്ചത്. ഉടന്‍ തന്നെ വ്യവസായി ബസ് ഡ്രൈവറുമായി തര്‍ക്കത്തിലായി. പൊലീസ് എത്തിയപ്പോള്‍ തന്റെ സ്റ്റിയറിങ് വീലിന് തകരാറ് പറ്റിയത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് രാജ്കുമാര്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഗിയറിന്റെ സ്ഥാനത്ത് മുളവടി കണ്ടെത്തിയത്.

ഗിയര്‍ ലിവര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പൊട്ടിയെന്നും അത്കൊണ്ട് മുളവടിയാണ് താന്‍ ഉപയോഗിക്കുന്നതെന്നും ആണ് ഇദ്ദേഹം പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കോസെടുത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. കുട്ടികളെ മറ്റൊരു വാഹനത്തില്‍ പൊലീസ് സ്കൂളിലെത്തിച്ചു. രാജ്കുമാറിനെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ജാമ്യം അനുവദിച്ചു. സംഭവത്തില്‍ സ്കൂളിന്റെ അനാസ്ഥയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook