ന്യൂഡല്‍ഹി: ഗോധ്ര കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ സാക്കിയ ജഫ്രി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഈ മാസം 26 ലേക്ക് മാറ്റി. കലാപത്തിൽ കൊല്ലപ്പെട്ട മുൻകോൺഗ്രസ് എംപി ഇഹ്സാൻ ജഫ്രിയുടെ വിധവയാണ് സാക്കിയ ജഫ്രി. കലാപക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) മോദിയെയും ചില രാഷ്ട്രീയക്കാരേയും ഉന്നത ഉദ്യോഗസ്ഥരേയും കുറ്റവിമുക്തരാക്കിയത്. മതിയായ തെളിവുകള്‍ ഇല്ലെന്ന് കാണിച്ചായിരുന്നു നടപടി.

കർസേവകർ സഞ്ചരിച്ചിരുന്ന സബർമതി എക്‌സ്പ്രസ് ഗോധ്ര സ്‌റ്റേഷനിൽ വച്ച് തീയിട്ടതിന് പിന്നാലെ നടന്ന കലാപത്തിൽ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ 2012ല്‍ ഗോധ്ര കലാപത്തില്‍ മെട്രോപൊളിറ്റന്‍ കോടതി 58 പ്രതികളേയും വെറുതെ വിട്ടിരുന്നു. ഇതിനെതിരെയായിരുന്നു സാക്കിയ ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഈ 58 പേരേയും കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെ സാക്കിയ ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്നാണ് മെട്രോപൊളിറ്റന്‍ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. ഈ റിപ്പോർട്ട് സുപ്രീം കോടതി വിശദമായി പരിശോധിച്ചു. കലാപം നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വീഴ്‌ച വരുത്തിയെന്നാണ് ഹർജിക്കാരുടെ ആരോപണം. 2002 ഫെബ്രുവരിയിൽ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന കൂട്ടക്കൊലയിൽ ഇഹ്സാൻ ജഫ്രി ഉൾപ്പെടെ 29 പേർക്ക് ജീവൻ നഷ്‌ടമായെന്നാണ് കണക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook