/indian-express-malayalam/media/media_files/uploads/2021/06/Supreme-Court-2.jpg)
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും കോടതി വിലയിരുത്തി.
പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധിയെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്വാഗതം ചെയ്തു. പരീക്ഷ നടത്താൻ സർക്കാർ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റു വകുപ്പുകളുമായും കൂടിയാലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആറാം തീയതിയായിരുന്നു പരീക്ഷ ആരംഭിക്കേണ്ടത്. സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് പരീക്ഷ നടക്കാതിരുന്നത്. പരീക്ഷ നടത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സത്യവാങ്മൂലവും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.
ഓണ്‍ലൈനായി പരീക്ഷ നടത്തുമ്പോള്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിടുമെന്നാണ് സര്‍ക്കാരിന്റെ വാദം. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നീറ്റ് പരീക്ഷ വിജയകരമായി നടത്തിയതിനേയും സര്‍ക്കാര്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
Also Read: പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം; നിര്‍ണായക യോഗം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us