ഹൈദരാബാദ് ഏറ്റുമുട്ടൽ: ജുഡീഷ്യൽ അന്വേഷണത്തിന് നിർദേശം നൽകി സുപ്രീംകോടതി

പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്നാണ് സൈബരാബാദ് പൊലീസിന്റെ വിശദീകരണം

Unnao, Unnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, supreme court, Unnao Accident, Unnao, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഹൈദരാബാദ് ഏറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുൻ സുപ്രീം കോടതി ജഡ്ജിയെ നിയമിക്കാൻ പരമോന്നത കോടതി നിർദേശം. ഹൈദരാബദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തതു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ ഏറ്റുമുട്ടലിൽ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിലാണ് ജൂഡീഷ്യൽ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.

നേരത്തെ സുപ്രീംകോടതി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സിഐഡി അന്വേഷണം ആരംഭിച്ചതായി തെലുങ്കാന സർക്കാരിനുവേണ്ടി ഹാജരായ മുകുൾ റോഹ്തഗിയും കൃഷ്ണകുമാർ സിങ്ങും കോടതിയെ അറിയിച്ചു.

Also Read: പൗരത്വ ഭേദഗതി ബിൽ: മുസ്‌ലിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് അമിത് ഷാ; ഭരണഘടനയുടെ അടിത്തറ ഇളക്കുന്നതെന്ന് കോൺഗ്രസ്

നവംബർ 27നാണ് ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസിൽ നവംബർ 29ന് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയാണ് ഡിസംബർ ആറിന് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

പ്രതികൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തപ്പോഴാണ് പൊലീസ് തിരിച്ചടിച്ചതെന്നാണ് സൈബരാബാദ് പൊലീസിന്റെ വിശദീകരണം. പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതികൾ കല്ലും വടിയും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം മുന്നേട്ട് പോയ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് തിരിച്ചടിക്കാൻ ആരംഭിച്ചത്. ഇത്രയും നടന്നത് അഞ്ചു, പത്ത് മിനിറ്റുകൾക്കുള്ളിലാണെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

Also Read: മോദിയെയും അമിത് ഷായെയും എതിര്‍ക്കാന്‍ കരുത്തുള്ള ഏക നേതാവ് രാഹുല്‍ ഗാന്ധി: ഗെഹ്‌ലോട്ട്

സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വെടിവയ്‌പിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലും കമ്മീഷൻ അംഗങ്ങളെത്തി. വിഷയത്തില്‍ തെലങ്കാന പൊലീസ് വേണ്ടവിധം ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു. മനുഷ്യാവകാശ കമ്മീഷന് കീഴിലെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലാണ് വസ്തുതാ അന്വേഷണം നടത്തുന്നത്. ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തും കമ്മീഷൻ തെളിവെടുപ്പ് നടത്തും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sc to consider appointing former apex court judge to probe hyderabad encounter

Next Story
പൗരത്വ ഭേദഗതി ബിൽ: മുസ്‌ലിങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് അമിത് ഷാ; ഭരണഘടനയുടെ അടിത്തറ ഇളക്കുന്നതെന്ന് കോൺഗ്രസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com