ന്യൂഡല്‍ഹി : പട്ടിക ജാതി പട്ടിക വര്‍ഗ (പീഡനം തടയല്‍) നിയമത്തിലെ ഭേദഗതി പുനസ്ഥാപിക്കണമെന്ന ആവശ്യം നിലനില്‍ക്കെ ‘തങ്ങള്‍ ഇത്തരം സമുദായങ്ങളെ സംരക്ഷിക്കുന്നതിലും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിലും നൂറ് ശതമാനം പ്രതിജ്ഞാബദ്ധരാണ്’ എന്ന് സുപ്രീം കോടതി. നിയമത്തില്‍ ഭേദഗതി വരുത്തുന്ന വിധി തെറ്റായിപ്പോയെന്ന് സുപ്രീംകോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് എകെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം. അതേസമയം കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടു.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉടനെ കേസെടുക്കണം എന്ന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവരുന്നത് മാര്‍ച്ച് 20നാണ്.

വിഷയത്തില്‍ ആദ്യം പ്രതികരിച്ചില്ലെങ്കിലും വര്‍ദ്ധിച്ചു വന്ന പ്രതിഷേധങ്ങളെ തുടന്ന് ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഏപ്രില്‍ 3നാണ് കേന്ദ്രം പുനപരിശോധനാ ഹര്‍ജി സര്‍പ്പിക്കുന്നത്. മെയ് 6ന് കേസ് വീണ്ടും പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook