/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
വിധിവിപര്യയത്തിന്റെ അപൂർവ്വ സംഭവങ്ങളിൽ ഒന്നായി, 'നാടോടി സമുദായത്തിൽ' പെടുന്ന ആറു പേരെ, വാദത്തിൽ പിഴവുകൾ കണ്ടെത്തിയത് കാരണം വധശിക്ഷയിൽ നിന്നും സുപ്രീം കോടതി ഒഴിവാക്കി. പീഡനം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങൾക്ക് സുപ്രീം കോടതിയിൽ റിവ്യൂ അവസാനിച്ചതിന് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു ഇവർ.
അങ്കുഷ് മാരുതി ഷിൻഡെ, രാജ്യ അപ്പ ഷിൻഡെ, അംബാദാസ് ലക്ഷ്മൺ ഷിൻഡെ, രാജു മഹാസു ഷിൻഡെ, ബാപ്പു അപ്പ ഷിൻഡെ, സുരേഷ് ഷിൻഡെ എന്നിവരെയാണ്, 2003 ജൂൺ മാസം അഞ്ചാം തീയതി മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ഭോകർദാൻ എന്ന സ്ഥലത്തിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതിനും, ഒരാളെ പീഡിപ്പിച്ചതിനുമായി അറസ്റ്റ് ചെയ്ത് പതിനാറ് വർഷത്തിന് ശേഷം വിട്ടയച്ചത്. ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുൽ നസിർ, എം. ആർ ഷാഹ് എന്നിവരടങ്ങിയ ബെഞ്ച് കേസിന്റെ പുനഃപരിശോധനയ്ക്ക് ഉത്തരവിടുകയും, കുറ്റകൃത്യം അന്വേഷിക്കുകയും, വാദിഭാഗം വാദിക്കുകയും ചെയ്ത സംസ്ഥാന പോലീസിനെ, കേസന്വേഷിച്ചതിലെ പിഴവുകള്‍ക്ക് ശാസിക്കുകയും ചെയ്തു.
കുറ്റവിമുക്തരാക്കിയ ഓരോ വ്യക്തിക്കും അഞ്ചു ലക്ഷം നഷ്‌ടപരിഹാരം നൽകാന്‍ ബെഞ്ച് ഉത്തരവിട്ടു. "അന്വേഷണം ന്യായമായതും സത്യസന്ധമായതും അല്ലായിരുന്നുവെന്നും", "നാടോടി സമുദായക്കാരുടെ മേല്‍ കുറ്റം ആരോപിക്കപ്പെടുകയാണ്" ഉണ്ടായതെന്നും, അന്ന് പതിനെട്ടു വയസ്സിന് താഴെയായിരുന്ന, ഒരാള്‍ ഒഴിച്ച് ബാക്കി എല്ലാരും തന്നെ പതിനാറ് വർഷം ജയിലിൽ കഴിഞ്ഞവരാണെന്നും കോടതി പറഞ്ഞു. "കേസ് അന്വേഷിച്ചവരുടെയും വാദിഭാഗത്തിന്റെയും കർത്തവ്യ നിർവ്വഹണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു" എന്നും വിധിയിൽ പറയുന്നു. കൂടാതെ സംസ്ഥാന സർക്കാരിന് മൂന്ന് മാസത്തെ സമയം നൽകി കൊണ്ട്, ഈ രീതിയിൽ അശ്രദ്ധ കൊണ്ടോ അല്ലെങ്കിൽ കുറ്റകരമായ വീഴ്ചകൾ കാരണമോ വാദിഭാഗത്തിന്റെ കേസ് തോൽക്കുന്നതിലേക്ക് നയിക്കുന്ന തെറ്റുകള്‍ കാണിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി, അവരിപ്പോഴും സേവനത്തിൽ ഉണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല നടപടിയെടുക്കാനും ഉത്തരവിട്ടു.
പേരമര തോട്ടത്തിൽ ഒരു കുടിലിൽ ജീവിച്ചിരുന്ന തംബ്രാക് സതോട്ടെയുടെയും, അയാളുടെ മകളുടെയും, രണ്ട് ആണ്മക്കളുടെയും, ഒരു അനന്തിരവന്റേയും കൊലപാതകകവുമായി ബന്ധപ്പെടുത്തിയാണ് പോലീസ് ഇവർ ആറു പേരെ അറസ്റ്റ് ചെയ്തത്.
വാദിഭാഗം പറയുന്നത് പ്രകാരം, അത്താഴം കഴിച്ചതിനു ശേഷം പത്തരയോടെ സംസാരിച്ചു കൊണ്ടിരുന്ന കുടുംബത്തിനെ "ഏഴെട്ട് അജ്ഞാത വ്യക്തികൾ" കൊള്ളയടിക്കുകയും, മാരകമായ രീതിയിൽ ആക്രമിക്കുകയും ചെയ്തു. എല്ലാരും മരിച്ചു എന്ന വിശ്വാസത്തിൽ കുറ്റവാളികൾ മടങ്ങി. എന്നാൽ മൂന്നാമത്തെ പുത്രനായ മനോജും സതൊട്ടേയുടെ ഭാര്യയും രക്ഷപ്പെട്ടുവെന്നു കേസിന്റെ രേഖകൾ സൂചിപ്പിക്കുന്നു. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷിച്ചു കണ്ടെത്തിയത്, എന്നാൽ കോടതി ഇവരുടെ തെളിവുകളിൽ നിരവധി അസ്ഥിരതകൾ കണ്ടെത്തി. കുറ്റം നടന്നു രണ്ടു ദിവസം കഴിഞ്ഞു സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനു നൽകിയ സാക്ഷിമൊഴിയിൽ "കുപ്രസിദ്ധരായ കുറ്റവാളികളുടെ ചിത്രമടങ്ങിയ ആൽബത്തിൽ നിന്നും നാല് പേരെ ഇവർ തിരിച്ചറിഞ്ഞെങ്കിലും" ഈയൊരു നിരീക്ഷണം പോലീസ് വേണ്ട വിധം അന്വേഷിച്ചിയല്ലയെന്ന് സുപ്രീം കോടതി കണ്ടെത്തി. ഇതു കാരണം തന്നെ "യഥാർത്ഥ കുറ്റവാളികൾ നിയമത്തിന്റെ പിടിയിൽ നിന്നും പുറത്തുപോവുകയും ശിക്ഷ കിട്ടാതെ രക്ഷപ്പെടുകയും ചെയ്തു" എന്നും പറഞ്ഞു.
വിചാരണ നേരിടുകയൂം ശിക്ഷ ലഭിക്കുകയും ചെയ്ത ആറു പേരിൽ നിന്നും ഈ നാലു പേര്‍ വ്യത്യസ്തരാണ് എന്നും കുറിച്ച കോടതി, "ഞങ്ങളുടെ അഭിപ്രായത്തിൽ 137(8) 'ക്രിമിനൽ നടപടിക്രമ കോഡ്' വകുപ്പ് പ്രകാരം ഈ കേസ് തുടരന്വേഷണത്തിന് അനിയോജ്യമാണ്" എന്നും വിധിയിൽ പറയുന്നു
2006 ജൂൺ മാസം സെഷൻസ് കോടതി കുറ്റാരോപിതരെ അപരാധികളായി തിരിച്ചറിയുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്‌തിരുന്നു. കുറ്റാരോപിതരായ 1, 2 , 4 എന്നിവരുടെ വധശിക്ഷയെ ശരിവെച്ചുകൊണ്ടും, ബാക്കി മൂന്ന് പേരുടെ പേരിലുള്ള വിധിയെ ജീവപര്യന്തം തടവും പിഴയുമായി ഹൈകോടതി മാറ്റുകയുണ്ടായി
2009 ഏപ്രിൽ മാസം മുപ്പതാം തീയതി 1, 2, 4 എന്നീ കുറ്റാരോപിതർ ഫയൽ ചെയ്ത അപ്പീൽ തള്ളിയ സുപ്രീം കോടതി, സെഷൻസ് കോടതി മറ്റു മൂന്ന് പേരുടെ പേരിലും വിധിച്ച വധശിക്ഷ തിരികെ കൊണ്ടു വരികയും ചെയ്തു. അതിനിടയില്‍, തങ്ങൾക്ക് പറയാനുള്ളത് കേൾക്കുന്നതിന് മുൻപെയാണ് സുപ്രീം കോടതി വധശിക്ഷ തിരികെ കൊണ്ടുവന്നതെന്ന് ഫയല്‍ ചെയ്ത റിവ്യൂ ഹർജിയിൽ ബാക്കി മൂന്ന് പേര് പറഞ്ഞു.
2018 ഒക്ടോബർ മാസം മുപ്പത്തിയൊന്നാം തീയതി സുപ്രീം കോടതി പുനഃപരിശോധന അനുവദിക്കുകയും, 2009 ഏപ്രിൽ മാസം മുപ്പതാം തീയതി ആറു പേർക്കും എതിരെ പുറപ്പെടുവിച്ച വിധി റദ്ദാക്കുകയും, അവരും, സംസ്ഥാന സര്‍ക്കാരും പുതുതായി ഫയൽ ചെയ്ത ക്രിമിനൽ അപ്പീലുകൾ കേൾക്കാൻ കോടതി തയ്യാറാവുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us/indian-express-malayalam/media/media_files/uploads/2018/10/Read-in-English-Logo.jpg)