ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി സുപ്രിംകോടതി തള്ളി. ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു.

ഡല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

ഹിന്ദി ഭാഷ പരിപോഷിപ്പിക്കാനായി സര്‍ക്കാര്‍ നിലവില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് ഇക്കാര്യം കോടതിക്ക് ഉത്തരവിടാന്‍ എങ്ങനെ സാധിക്കുമെന്നും ഖെഹാര്‍ ചോദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ