ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഇക്കാര്യം പരിശോധിക്കുന്നത് കോടതിയുടെ ജോലിയല്ലെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള അധികാരം എക്‌സിക്യൂട്ടീവിന് നല്‍കാന്‍ ഒരു നിയമവും പറയുന്നില്ലെന്ന് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ സിആര്‍ ജയ സുകിന്‍ ബെഞ്ചിനെ അറിയിച്ചു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതില്‍ രാഷ്ട്രപതിയുടെ പങ്ക് ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. എന്നാല്‍ അത് ഉദ്ഘാടനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.
പാലര്‍മെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ‘ആര്‍ട്ടിക്കിള്‍ 79 ന്റെ സമ്പൂര്‍ണ്ണ ലംഘനമാണ്’ എന്ന് അഭിഭാഷകന്‍ പറഞ്ഞു. രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവന്‍. അവരായിരിക്കണം മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. എക്‌സിക്യൂട്ടീവ് തലവന് മാത്രമാണ് അതിനുള്ള അധികാരം എന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. എക്സിക്യുട്ടീവ് തലവന്‍ ഒരു പാര്‍ലമെന്റ് അംഗം മാത്രമാണ് ഹര്‍ജിയില്‍ പറയുന്നു. .
ഇത്തരമൊരു ഹര്‍ജിയുമായി നിങ്ങള്‍ വന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. ഇത് പരിഗണിക്കുന്നതിന് ഞങ്ങള്‍ക്ക് താത്പര്യമില്ല. എന്നാല്‍ ആര്‍ട്ടിക്കിള്‍ 70 പ്രകാരം പാര്‍ലമെന്റ് എന്നത് രാഷ്ട്രപതിയും രണ്ട് സഭകളുമാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു ഉദ്ഘാടനതിന് ആര്‍ട്ടിക്കിള്‍ 79 എങ്ങനെയാണ് ബന്ധപ്പെടുകയെന്ന് കോടതി ചോദിച്ചു. പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനുള്ള അധികാരം എക്സിക്യുട്ടീവിന്റെ തലവനു നല്‍കുന്ന വ്യവസ്ഥകളൊന്നും ഇല്ലെന്നും, പിന്നെ എങ്ങനെയാണ് അത് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യണമെന്ന് എക്സിക്യൂട്ടീവിന് സ്വന്തം നിലയില്‍ തീരുമാനിക്കാനാവുകയെന്നും അഭിഭാഷകന്‍ ചോദിച്ചു. ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ തുടങ്ങിയപ്പോള്‍, കോടതി തള്ളിക്കളയുന്നത് പരിഗണിക്കുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
പിന്മാറാന്‍ അനുവദിച്ചാല്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. പിന്‍വലിക്കല്‍ അര്‍ത്ഥമാക്കുന്നത് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പകരം ഈ പ്രശ്നങ്ങള്‍ ന്യായീകരിക്കാവുന്നതല്ലെന്ന് അന്തിമമായി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാന്‍ പോവുകയാണോ എന്ന് അഭിഭാഷകനോട് ചോദിച്ച കോടതി അങ്ങനെ ചെയ്യുന്നത് തടയുമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഹൈകോടതിയെ സമീപിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും ഹര്‍ജി തള്ളുന്നത് തന്റെ ആവശ്യത്തിനുള്ള അംഗീകാരമല്ല എന്നറിയുന്നതിനാലാണ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.തുടര്‍ന്ന് ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.