scorecardresearch

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഹര്‍ജി; സുപ്രീം കോടതി വാദം കേള്‍ക്കും

അഭിഭാഷകനായ എം എല്‍ ശര്‍മയാണ് പൊതുതാൽപ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്

അഭിഭാഷകനായ എം എല്‍ ശര്‍മയാണ് പൊതുതാൽപ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്

author-image
WebDesk
New Update
SC on EVM, Electric Voting machines, PIL on EVM Chief Justice N V Ramana, Elections, Supreme Court, latest news, malayalam news, latest malayalam news, indian express malayalam, ie malayalam

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടെടുപ്പിനായി ബാലറ്റ് പേപ്പറുകള്‍ക്കു പകരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇവിഎം) അവതരിപ്പിക്കുന്നതിലേക്ക് നയിച്ച ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും.

Advertisment

അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ നിദേശങ്ങള്‍ കേട്ട ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് ലിസ്റ്റ് ചെയ്യുന്നത് പരിഗണിക്കാമെന്ന് വ്യക്തമാക്കി.

ഇവിഎമ്മുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 61 എ വകുപ്പ് പാര്‍ലമെന്റ് പാസാക്കിയിട്ടില്ലെന്നും അതിനാല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും ശര്‍മ പറഞ്ഞു.

Supreme Court Electronic Voting Machine Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: