/indian-express-malayalam/media/media_files/uploads/2018/01/supreme-court.jpg)
ന്യൂഡൽഹി: ദയാവധത്തിന് അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതിയുടെ സുപ്രധാന വിധി. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയത്. ദയാവധം നിയമപരമായി നടത്താമെന്ന് കോടതി നിർദ്ദേശിച്ചു. കർശന ഉപാധികളോടെ മാത്രമായിരിക്കും ദയാവധത്തിനുളള അനുമതി നൽകുക എന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കോമൺ കോസ് എന്ന സംഘടന നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി.
അന്തസോടെയുളള​ മരണം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തിൽ യോജപ്പിലെത്തുകയായിരുന്നു. മരണതാല്‍പര്യപത്രം അനുസരിച്ച് ഉപാധികളോടെ ദയാവധം നടപ്പാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജീവിതത്തിലേക്ക് തിരിച്ച് വരാൻ ഒരു സാധ്യതയും ഇല്ലെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ദയാവധത്തിന് അനുമതി നൽകാൻ കഴിയുളളൂ. ജില്ലാ മജിസ്ട്രേറ്റ് രൂപീകരിക്കുന്ന മെഡിക്കൽ ബോർഡായിരിക്കും പരിശോധനകൾ നടത്തുക. ഈ മെഡിക്കൽ ബോർഡ് നൽകുന്ന റിപ്പോർട്ട് പരിഗണിച്ചായിരിക്കും ദയാവധം നൽകുക. മെഡിക്കൽ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ഹൈക്കോടതി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയും ചെയ്യുമെന്നാണ് സുപ്രീം കോടതിയുടെ വിധി.
ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രാ​ൻ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല എ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മു​ൻ​കൂ​ർ മ​ര​ണ​താൽപ​ര്യം രേ​ഖ​പ്പെ​ടു​ത്താ​നും അ​ത​നു​സ​രി​ച്ച് ദ​യാ​വ​ധം അ​നു​വ​ദി​ക്കാനുമാണ് കോടതി ഉത്തരവ്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​രാ​ള്‍ ജീ​വി​ക്ക​ണ​മെ​ന്ന് എ​ങ്ങ​നെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും സം​ഘ​ട​ന ഹ​ര്‍​ജി​യി​ല്‍ ചോ​ദി​ച്ചി​രു​ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us