scorecardresearch
Latest News

നോട്ടുനിരോധനം ഉള്‍പ്പടെ 25 നിര്‍ണായക കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ഓഗസ്റ്റ് 29 മുതലായിരിക്കും അടിയന്തര പരിഗണന നല്‍കി അഞ്ചംഗ ഭരണഘടനാ ബഞ്ച് കേസുകള്‍ പരിഗണിക്കുക

നോട്ടുനിരോധനം ഉള്‍പ്പടെ 25 നിര്‍ണായക കേസുകള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: 2016 ലെ നോട്ടുനിരോധനവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണവും ഉൾപ്പടെ നിർണായക 25 കേസുകൾ വേഗത്തില്‍ പരിഗണിക്കുന്നതിനായി സുപ്രീം കോടതി തിരഞ്ഞെടുത്തു. അടുത്ത ആഴ്ചമുതല്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് കേസുകള്‍ പരിഗണിച്ച് തുടങ്ങും.

ജസ്റ്റിസ് യു യു ലളിത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് ശേഷം ഓഗസ്റ്റ് 29 മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കും.

ആഗസ്റ്റ് 14 ന് ദി ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, നിയുക്ത സിജെഐ ലളിത്, നിർണായക കേസുകൾ മുൻഗണനാക്രമത്തിൽ ലിസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. കേസുകള്‍ പരിഗണിക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പുതുക്കുന്നതിനെതിരായ കേസുകളാണ് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള പ്രധാന കേസുകളിൽ ഉൾപ്പെടുന്ന ഒന്ന്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെതിരായ (സിബിഐ) മറ്റൊരു കേസും പരിഗണിക്കാനുള്ളവയില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം 2016 മുതല്‍ കെട്ടിക്കിടക്കുന്ന കേസുകളാണ്.

പഞ്ചാബിലെ സിഖുകാരെ ന്യൂനപക്ഷ സമുദായമായി പരിഗണിക്കാന്‍ ആവശ്യപ്പെടുന്ന കേസ് ഉൾപ്പെടെ മതപരമായി ബന്ധപ്പെട്ട നിർണായക കേസുകളും ഹിയറിങ്ങിനായി പട്ടികപ്പെടുത്തിയിട്ടുണ്ട് (2010 മുതൽ തീര്‍പ്പാക്കത്തവ). നിക്കാഹ് ഹലാല, ഒന്നിലധികം പങ്കാളികള്‍ തുടങ്ങിയ മതപരമായ ആചാരങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹർജി (2018 മുതൽ തീര്‍പ്പാക്കത്തവ), ആന്ധ്രാപ്രദേശിലെ മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ട എല്ലാവരേയും പിന്നോക്ക വിഭാഗങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കുന്നതിന്റെ നിയമത്തിന്റെ സാധുത സംബന്ധിച്ച കേസ് (2006 മുതല്‍ തീര്‍പ്പാക്കത്തവ) എന്നിവയാണ് മറ്റ് പ്രധാന കേസുകള്‍.

സുപ്രീം കോടതിയുടെ രേഖകള്‍ പ്രകാരം, അഞ്ചംഗ ബെഞ്ചിന്റെ 342 കേസുകള്‍, ഏഴംഗ ബഞ്ചിന്റെ 15 കേസുകള്‍, ഒന്‍പതംഗ ബഞ്ചിന്റെ 135 കേസുകളും പരിഗണിക്കാനായി ബാക്കിയുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sc note ban among 25 cases to be heard by 5 judge benches