/indian-express-malayalam/media/media_files/uploads/2023/07/ED-CHIEF-.jpg)
2018 നവംബര്‍ 19-നാണ് സഞ്ജയ് കുമാര്‍ ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എത്തിയത്. രണ്ട് വര്‍ഷത്തെ കാലാവധിയായിരുന്നു അനുവദിച്ചിരുന്നത്
ന്യൂഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവി എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി. എന്നാല്‍ മിശ്രയ്ക്ക് ജൂലായ് 31 വരെ തുടരാന്‍ കോടതി അനുമതി നല്‍കി.
മിശ്രയ്ക്ക് നല്‍കിയ മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ കാലാവധി നീട്ടാന്‍ കഴിയൂ എന്ന 2021 ലെ വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി മെയ് മാസത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് മിശ്രയ്ക്ക് കേന്ദ്രം ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു. 2023 നവംബര്‍ 18 വരെ ആയിരുന്നു കാലാവധി. മൂന്നാം തവണയാണ് മിശ്രയുടെ കാലാവധി നീട്ടുന്നത്. 2018 നവംബര്‍ 19ന് രണ്ട് വര്‍ഷത്തേക്കാണ് ഇഡി ഡയറക്ടറായി മിശ്രയെ നിയമിച്ചത്. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, 2020 നവംബര്‍ 13 ന് രാഷ്ട്രപതി, മുന്‍ ഉത്തരവ് പരിഷ്‌ക്കരിക്കുകയും മിശ്രയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി മാറ്റുകയും ചെയ്തു.
2021 സെപ്തംബര്‍ 8 ന്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് മിശ്രയുടെ കാലാവധി രണ്ട് വര്‍ഷത്തിലധികം നീട്ടാനുള്ള കേന്ദ്രത്തിന്റെ ഉത്തരവ് ശരിവച്ചത്. എന്നിരുന്നാലും, 'പ്രായം പൂര്‍ത്തിയാകുന്ന ഉദ്യോഗസ്ഥര്‍ക്ക് കാലാവധി നീട്ടുന്നത് അപൂര്‍വവും അസാധാരണവുമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ചെയ്യാവൂ' എന്നും അത്തരം വിപുലീകരണങ്ങള്‍ കുറച്ച് കാലത്തേക്കായിരിക്കണം' എന്നും ബെഞ്ച് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.