ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ വിചാരണ നേരിടുന്ന കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കര്‍ണ്ണനു ഖേദം പ്രകടിപ്പിക്കാനായി നാലാഴ്ചത്തെ സാവകാശം അനുവദിക്കാന്‍ സുപ്രീം കോടതി തീരുമാനം.
സുപ്രീം കോടതിയേയും ഹൈക്കോടതിയേയും താഴ്ത്തി കെട്ടുന്ന രീതിയില്‍ അദ്ദേഹം നടത്തിയ എഴുത്തുകളെക്കുറിച്ചുള്ള ഖേദപ്രകടനത്തിനാണ് കോടതി നാലാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ട്, തനിക്ക് ന്യായാധിപ സ്ഥാനം തിരിച്ചുനല്‍കണം എന്നും അങ്ങനെ തരുന്നപക്ഷം തന്‍റെ വാദം തെളിയിക്കാം എന്നും ജസ്റ്റിസ് കര്‍ണന്‍ പറയുകയുണ്ടായി. ജസ്റ്റിസ് കര്‍ണന്‍ നിരുപാദികം ഖേദം പ്രകടിപ്പിക്കണമെന്നും ഖേദം പ്രകടിപ്പിക്കുകയാണ് എങ്കില്‍ കൂടിയും അദ്ദേഹത്തിനു തിരിച്ചു ന്യായാധിപസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആവില്ല എന്നും ചീഫ് ജസ്റ്റിസ് കേഹറിന്റെ അധ്യക്ഷതയിലുള്ള എഴങ്ക ബെഞ്ച് മറുപടി നല്‍കി.
എന്നാൽ തനിക്കെതിരെ നടക്കുന്ന കോടതിയലക്ഷ്യ കേസില്‍ വിചാരണ ചെയ്യുന്ന ഏഴംഗ സുപ്രീം കോടതി ബെഞ്ചിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് നാടകീയരംഗങ്ങള്‍ സൃഷ്ടിക്കുകയാണ് ജസ്റ്റിസ് സി.എസ്.കര്‍ണന്‍ ചെയ്തത്. “എന്നെ അറസ്റ്റ് ചെയ്തു ജയിലിൽ അയയ്ക്കൂ ” എന്നായിരുന്നു കോടതിയോടുളള കര്‍ണന്റെ പ്രതികരണം.
ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാര്‍ക്ക് എതിരെ ജസ്റ്റിസ് കര്‍ണന്‍ നടത്തിയ അഴിമതി ആരോപണങ്ങളും കോടതിയെ ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള പ്രസ്താവനകളും വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കണം എന്നുപറഞ്ഞ ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹർ നേതൃത്വം നല്‍കുന്ന ബെഞ്ചിനെതിരെയായിരുന്നു ജസ്റ്റിസ് കര്‍ണന്റെ പ്രതിഷേധം.
തന്നെ കോടതിയില്‍ നിന്നും ന്യായാധിപസ്ഥാനത്ത് നിന്നും നീക്കം ചെയ്തതുവഴി തന്‍റെ മാനത്തിനു ക്ഷതമേല്‍പ്പിച്ചുവെന്നും മാനസികമായും ശാരീരികമായും തന്നെ തളര്‍ത്തിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് തന്നെ വേട്ടയാടുകയാണ് എന്നുമാണ് ജസ്റ്റിസ് കര്‍ണന്‍ വിശദീകരിച്ചത്.
“താന്‍ തീവ്രവാദി ഒന്നുമല്ല. വാറണ്ട് നല്‍കുവാനായി എന്തിനാണ് പോലീസ് എന്റെ കതകില്‍ മുട്ടുന്നത് ? ” – ജസ്റ്റിസ് കര്‍ണന്‍ ചോദിച്ചു.