ന്യൂഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി. 2014ലെ കണക്കുകള്‍ പ്രകാരം എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഉണ്ടായിരുന്ന 1,581ഓളം കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്തെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കുറ്റവാളികളായ രാഷ്ട്രീയക്കാരെ ആജീവനാന്തം തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. കുറ്റവാളികളായ രാഷ്ട്രീയക്കാരെ ആജീവനാന്തം വിലക്കണമെന്ന നിര്‍ദേശം തങ്ങള്‍ നേരത്തേ കേന്ദ്രത്തെ അറിയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

2014 മുതല്‍ ഇതുവരെ രാഷ്ട്രീയക്കാര്‍ക്കെതിരെ ഫയല്‍ ചെയ്ത ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും ഹാജരാക്കണമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മൂന്ന് ആഴ്ചക്കുളളിലാണ് ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കേണ്ടത്. ഡിസംബര്‍ 15നാണ് വാദം തുടരുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook