/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യവ്യാപകമായി മുഹറം ഘോഷയാത്ര നടത്താനുള്ള അനുമതി സുപ്രീം കോടതി നിഷേധിച്ചു. ലഖ്‌നൗ ആസ്ഥാനമായുള്ള ഹർജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ കോടതി ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി എങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ​ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഘോഷയാത്ര നടത്തിയാല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
"നിങ്ങൾ ഒരു പൊതു ഉത്തരവ് ആവശ്യപ്പെടുന്നു, അതിനുശേഷം ഞങ്ങൾ ഇത് അനുവദിക്കുകയാണെങ്കിൽ കുഴപ്പമുണ്ടാകും. ഒരു പ്രത്യേക വിഭാഗം കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നു എന്ന് ചിലർ പറയുനം. ഞങ്ങൾക്ക് അത് ആവശ്യമില്ല. ഒരു കോടതി എന്ന നിലയിൽ ഞങ്ങൾക്ക് എല്ലാ ജനങ്ങളുടെയും ആരോഗ്യത്തെ അപകടപ്പെടുത്താൻ കഴിയില്ല," വീഡിയോ കോൺഫറൻസിംഗിലൂടെ വാദം കേട്ട ബെഞ്ച് വ്യക്തമാക്കി.
Read More: മതപരമായ കാര്യങ്ങൾ വരുമ്പോൾ മാത്രം കോവിഡ് ഭീഷണി; വിമർശനവുമായി സുപ്രീംകോടതി
അതേസമയം, കോവിഡ് മഹാമാരിയുടെ പേരിൽ മതപരമായ കാര്യങ്ങൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാർ നടപടിയെ സുപ്രീംകോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. സാമ്പത്തിക താൽപര്യം നോക്കിയാണ് കേന്ദ്ര സർക്കാർ ഇളവുകൾ നൽകുന്നതെന്ന് പറഞ്ഞ കോടതി ആരാധനാലയങ്ങളുടെ കാര്യത്തില്‍ മാത്രം കോവിഡ് ഭീഷണി എന്നത് അസാധാരണമായ കാര്യമാണെന്നും ഇത് അസാധാരണമായ കാര്യമാണെന്നും ആശ്ചര്യപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളിൽ പ്രത്യേക പൂജ ചെയ്യുന്നതിന് ക്ഷേത്രം തുറക്കുന്നതിന് അനുമതി തേടി ജെയിൻ ട്രസ്റ്റ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ശനി, ഞായർ ദിവസങ്ങളിൽ ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി നൽകിയ സുപ്രീംകോടതി എന്നാൽ ഗണേഷ ചതുര്‍ഥി ആഘോഷങ്ങള്‍ക്കോ അതുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ക്കോ മറ്റ് ക്ഷേത്രങ്ങള്‍ക്കോ ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു.
Read in English: SC declines permission for carrying out Muharram procession
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.