ന്യൂ​ഡ​ൽ​ഹി: റ​ഫാ​ല്‍ ഇ​ട​പാ​ടുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരായ റിവ്യു ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കും. റാഫേൽ കേസ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള​ളി​യ​ സുപ്രീം കോടതി വിധിക്കെതിരായാണ് റിവ്യു ഹർജി സമർപ്പിച്ചത്.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് ഹ​ർ​ജി​ക​ൾ വാദം കേൾക്കുക. സുപ്രീം കോ​ട​തി​യെ കേ​ന്ദ്ര സർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ചാണ് പുന:പരിശോധനാ ഹർജി സമർപ്പിച്ചിരിക്കുന്നത്. മു​ൻ കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത് സി​ന്‍​ഹ, അ​രു​ണ്‍ ഷൂ​രി എ​ന്നി​വ​രാ​ണ് പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ൾ ന​ൽ​കി​യ​ത്.

കേന്ദ്രസർക്കാർ മു​ദ്ര​വ​ച്ച ക​വ​റി​ല്‍ സുപ്രീം കോ​ട​തി​യിൽസമർപ്പിച്ച വി​വ​ര​ങ്ങൾ ഭൂ​രി​ഭാ​ഗ​വും തെറ്റാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. റ​ഫാ​ല്‍ ഇ​ട​പാ​ടി​നെ കു​റി​ച്ച് സി​എ​ജി റി​പ്പോ​ര്‍​ട്ടു​ണ്ട് എ​ന്ന​ത​ട​ക്കമുളള പിഴവുകൾ ബോധപൂർവ്വം നടത്തിയതാണെന്നാണ് ആരോപണം. ഡി​സം​ബ​റിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വി​ധി​യി​ലും ഈ തെറ്റുകൾ ക​ട​ന്നു​കൂ​ടി​യ​ത് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തു​റ​ന്ന കോ​ട​തി​യി​ല്‍ പ​രി​ഗ​ണി​ച്ച് തീ​ര്‍​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന് മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണും നേ​ര​ത്തേ ചീ​ഫ് ജ​സ്റ്റി​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook