scorecardresearch

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും സുപ്രീം കോടതി നാളെ പരിഗണിക്കും

അറുപതിലേറെ ഹർജികൾ സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളളതാണ്

അറുപതിലേറെ ഹർജികൾ സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളളതാണ്

author-image
WebDesk
New Update
supreme court, supreme court judgment, punishment for murder, death sentence, life sentence, sentence for murder, വധശിക്ഷ, സുപ്രീംകോടതി, emalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ഹർജികളും സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. പുന:പരിശോധനാ ഹർജികളും റിട്ട് ഹർജികളുമാണ് കോടതി പരിഗണിക്കുന്നത്.

Advertisment

തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശബരിമല സ്ത്രീപ്രവേശനം നടപ്പാക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയും, റിവ്യൂ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഒപ്പം സുപ്രീം കോടതി നാളെ പരിഗണിക്കും.

അറുപതിലേറെ ഹർജികളാണ് നാളെ ശബരിമല കേസിൽ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വരുന്നത്. ഇവയിൽ  55 ഹർജികൾ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുളളതാണ്.  നാല് പുതിയ റിട്ട് ഹർജികൾ ശബരിമല സ്ത്രീ പ്രവേശനത്തെ എതിർക്കുന്നുണ്ട്. ഇതോടൊപ്പം രണ്ട് ട്രാൻസ്ഫർ ഹർജികളും, വിധി നടപ്പാക്കാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടുളള ദേവസ്വം ബോർഡിന്‍റെ സാവകാശ ഹർജിയുമാണ് പരിഗണിക്കുക.

Supreme Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: