scorecardresearch
Latest News

അലഹബാദ്, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിലേക്ക് ശിപാര്‍ശ ചെയ്ത് കൊളീജിയം

സ്റ്റിസ് അരവിന്ദ് കുമാറിന്റെ കാര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണു സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രമേയത്തില്‍ പറയുന്നത്

supreme court collegium, justice rajesh bindal, justice aravind kumar, supeme court justice

ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിലെ ആറ് അംഗങ്ങളും ഏകകണ്ഠമായാണു ജസ്റ്റിസ് ബിന്ദലിന്റെ പേര് ശിപാര്‍ശ ചെയ്തത്. എന്നാല്‍, ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ കാര്യത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണു സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത പ്രമേയത്തില്‍ പറയുന്നത്.

” അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ നിയമനം സംബന്ധിച്ച കൊളീജിയത്തിന്റെ പ്രമേയം ഏകകണ്ഠമാണ്. എന്നാല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ നിയമനം പിന്നീട് പരിഗണിക്കാമെന്ന തരത്തില്‍ ജസ്റ്റിസ് കെ എം ജോസഫ് എതിര്‍പ്പ് പ്രകടിപ്പിച്ചു,” പ്രമേയത്തില്‍ പറയുന്നു.

ജസ്റ്റിസ് രാജേഷ് ബിന്ദല്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതിനു മുന്‍പ് കല്‍ക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ഈ കാലത്ത് പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നു തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രവും തമ്മിലുള്ള തര്‍ക്കത്തില്‍ അദ്ദേഹം വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sc collegium recommends elevation of allahabad gujarat hc chief justices to apex court