scorecardresearch

ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരായി മൂന്നു പേരെ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ കൊളീജിയത്തിന്റേതാണ് ശിപാര്‍ശ

Delhi-HC

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് ഡല്‍ഹി ഹയര്‍ ജുഡീഷ്യറിയിലെ മൂന്ന് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പേരുകള്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. ഏപ്രില്‍ 12 ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നംഗ കൊളീജിയത്തിന്റേതാണ് ശിപാര്‍ശ.

പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി (എച്ച്ക്യു), തീസ് ഹസാരി കോടതി, ഗിരീഷ് കത്പാലിയ, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി, ന്യൂഡല്‍ഹി (പാട്യാല ഹൗസ് കോടതികള്‍), ധര്‍മേഷ് ശര്‍മ്മ, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി, സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റ് (ദ്വാരക കോടതികള്‍), മനോജ് ജെയിന്‍. എന്നിവരെയാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്.

‘2022 ഡിസംബര്‍ 22-ന്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്റെ രണ്ട് മുതിര്‍ന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് എട്ട് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരായി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തു. 2023 ഏപ്രില്‍ 07-ന് നീതി ന്യായവകുപ്പില്‍ നിന്ന് ഫയല്‍ സുപ്രീം കോടതിയില്‍ ലഭിച്ചു. മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യര്‍ പ്രകാരം, ഹൈക്കോടതിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് മുകളില്‍ പറഞ്ഞിരിക്കുന്ന വ്യക്തികളുടെ യോഗ്യതയും അനുയോജ്യതയും കണ്ടെത്തുന്നതിന്, ജഡ്ജിമാര്‍ ഡല്‍ഹി ഹൈക്കോടതിയുടെ കാര്യങ്ങളില്‍ സുപ്രീം കോടതി കൂടിയാലോചന നടത്തി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sc collegium elevation 3 judicial officers delhi high court