Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കോവിഡ് വാക്‌സിന്‍ വാങ്ങിയതിന്റെ മുഴുവൻ വിവരങ്ങളും നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി

എത്ര ശതമാനം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്നതിന്റെ വിവരങ്ങളും ലഭ്യമാക്കണം

covid19, coronavirus, covid vaccine, supreme Court on covid vaccination, Covid-19, Covid-19 India Second Wave, Supreme Court on vaccination, Supreme Court on Covid vaccines, covi shield, covaxin, sputnic v, Covid news, ie malayalam
ഫൊട്ടോ: ഇന്ത്യൻ എക്‌സ്‌പ്രസ്/അരുൾ ഹൊറൈസൺ

ന്യൂഡല്‍ഹി: ഇതുവരെ വാങ്ങിയ കോവിഡ് വാക്സിനുകളുടെ മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം. കോവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക് വി വാക്സിനുകളുടെ മുഴുവന്‍ വിശദാംശങ്ങള്‍ കൈമാറണം. വാക്‌സിനേഷന്‍ നയവുമായി ബന്ധപ്പെട്ട പ്രസക്തമായ എല്ലാ രേഖകളും ഫയല്‍ കുറിപ്പുകളും രേഖപ്പെടുത്താനും കോടതി നിര്‍ദേശിച്ചു.

മുഴുവന്‍ രേഖകളും സഹിതം രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണു ജസ്റ്റിസമാരായ ഡിവൈ ചന്ദ്രചൂഢ്, എല്‍എന്‍ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ബഞ്ചിന്റെ ഉത്തരവ്. മേയ് 31നു പുറപ്പെടുവിച്ച ഉത്തരവ് ഇന്ന് സുപ്രീം കോടതി വെബ്‌സൈറ്റില്‍ ഇന്നാണ് അപ്‌ലോഡ് ചെയ്തത്.

സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ വാക്‌സിന്‍ നയം സംബന്ധിച്ച സര്‍ക്കാര്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്ന പ്രസക്തമായ എല്ലാ രേഖകളുടെയും ഫയല്‍ കുറിപ്പുകളുടെയും പകര്‍പ്പുകള്‍ ഉള്‍ക്കൊ്ള്ളിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവില്‍ ബഞ്ച് നിര്‍ദേശിച്ചു.

വാക്‌സിനുകള്‍ വാങ്ങിയതിന്റെ ഇതുവരെയുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട കോടതി മൂന്ന് വാക്‌സിനുകള്‍ക്കുമായി കേന്ദ്രം നല്‍കിയ സംഭരണ ഓര്‍ഡറുകളുടെയും തീയതികള്‍ വ്യക്തമാക്കണമെന്നും ഉത്തരവിട്ടു. ഓരോ തീയതിയിലും ഓര്‍ഡര്‍ നല്‍കിയ വാക്‌സിനുകളുടെ അളവ്, പ്രതീക്ഷിക്കുന്ന വിതരണ തീയതി എന്നിവ വ്യക്തമാക്കണം. ഇനി വാക്‌സിന്‍ ലഭിക്കാനുള്ളവര്‍ക്ക് എങ്ങനെ, എപ്പോള്‍ നല്‍കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ രൂപരേഖ നല്‍കാനും കോടതി ആവശ്യപ്പെട്ടു.

Also Read: മരണസംഖ്യ 200 കടന്നു; 19,661 പുതിയ കേസുകൾ

വാക്‌സിനേഷന്‍ ഡ്രൈവിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളില്‍ എത്ര ശതമാനം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിച്ചു (ഒന്നും രണ്ടും ഡോസ് ലഭിച്ചവര്‍) എന്നതിന്റെ വിവരങ്ങള്‍ ലഭ്യമാക്കണം. ”ഗ്രാമീണ, നഗര മേഖലകളില്‍ എത്ര ശതമാനം പേര്‍ക്കു വീതം വാക്‌സിന്‍ ലഭിച്ചുവെന്നു വ്യക്തമാക്കണം. മ്യൂക്കര്‍മൈക്കോസിസി(ബ്ലാക്ക് ഫംഗസ്)നെതിരായ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ഡിജിറ്റല്‍ വിഭജനം കണക്കിലെടുക്കുമ്പോള്‍, വാക്‌സിന്‍ ലഭിക്കാന്‍ കോവിന്‍ പോര്‍ട്ടലിലെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ എന്ന വ്യവസ്ഥയുടെ പ്രായോഗികതയെക്കുറിച്ച് മേയ് 31 നു കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. കോവിഡ് -19 സംബന്ധിച്ച വിഷയങ്ങളില്‍ സ്വമേധയാ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഇത. ആശങ്കകള്‍ പരിഹരിക്കുന്നതിനായി മാറ്റങ്ങള്‍ വരുത്തി, വാക്‌സിന്‍ നയം വഴക്കമുള്ളതാണെന്ന് ഉറപ്പാക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നില്ലെന്നും 2021 അവസാനത്തോടെ യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്നുമാണു കേന്ദ്രം മറുപടി നല്‍കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sc asks centre to furnish data on purchase history of all covid vaccines

Next Story
മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തിൽ തീപിടിത്തംMandaikadu Devi temple1, news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express