Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

യുപിയിലെ മതപരിവർത്തന വിരുദ്ധ നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കും

നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹർജികൾ

സുപ്രീം കോടതി, ഭരണഘടനാ ബെഞ്ച്, ഇന്ത്യ, സ്വകാര്യത, വ്യക്തി, മൗലികാവകാശം

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹരജികൾ സുപ്രീം കോടതി പരിഗണിക്കും. ഹർജികൾ പരിഗണിക്കുന്ന കാര്യം സുപ്രീം കോടതി ബുധനാഴ്ച സമ്മതിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിയമത്തിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയും രണ്ട് വ്യത്യസ്ത നിവേദനങ്ങളിൽ രണ്ട് സംസ്ഥാന സർക്കാരുകൾക്കും നോട്ടീസ് നൽകുകയും ചെയ്തു.

നിയമങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം നിവേദനങ്ങളിലാണ് കോടതിയുടെ തീരുമാനം. അഭിഭാഷകരായ വിശാൽ താക്കറെ, അഭയ് സിംഗ് യാദവ്, നിയമ ഗവേഷകനായ പ്രണവേഷ് എന്നിവർ സമർപ്പിച്ച അപേക്ഷകളിലൊന്നിൽ നിയമം “ഇന്ത്യയിലെ പൗരന്റെ മൗലികാവകാശങ്ങൾ ഞെരുക്കുന്നു,” എന്നും “നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ഖണ്ഡിക്കുന്നു,” എന്നും വാദിക്കുന്നു.

Read More: ‘ലൗ ജിഹാദ്’ ആരോപണം: യുപിയില്‍ ഇതുവരെ അറസ്റ്റിലായത് 35 പേര്‍

നിയമവും ഓർഡിനൻസും “1954 ലെ സ്പെഷ്യൽ മാരേജ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇത് സമൂഹത്തിൽ ഭയം സൃഷ്ടിക്കുമെന്നും” അവരുടെ അപേക്ഷകളിൽ പറയുന്നു. അത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളല്ലാത്തവരെപ്പോലും ഈ നിയമത്തിന്റെ പരിധിയിൽ തെറ്റായി ഉൾപ്പെടുത്താം എന്നും അപേക്ഷകളിൽ പറയുന്നു.

“പ്രശ്നമുള്ള വ്യവസ്ഥകൾ / ഓർഡിനൻസുകൾ പ്രാബല്യത്തിൽ വരുത്തരുതെന്നും അത് പിൻവലിക്കുകയോ അല്ലെങ്കിൽ ഈ ബില്ലോ ബദൽ ബില്ലോ പരിഷ്കരിക്കുകയോ ചെയ്യണമെന്നും” സംസ്ഥാനങ്ങളോട് നിർദ്ദേശിക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.

ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന് അധികാരം നൽകുന്നതിനാൽ നിയമത്തിന്റെയും ഓർഡിനൻസിന്റെയും വ്യവസ്ഥകൾ ഭരണഘടനയുടെ 21ാം അനുച്ഛേദം ലംഘിക്കുന്നതായി സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) എന്ന സന്നദ്ധ സംഘടന നൽകിയ മറ്റൊരു ഹർജിയിൽ പറയുന്നു. “നിയമവും ഓർഡിനൻസും” ഗൂഢാലോചന സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നു,” എന്നും എല്ലാ മതപരിവർത്തനങ്ങളും നിർബന്ധ പ്രകാരം അനുമാനിക്കുന്ന തരത്തിലാണ് നിയമം,” എന്നും ഹർജിയിൽ പറയുന്നു.

Read More:  ‘ലൗ ജിഹാദ്’: പുതിയ നിയമങ്ങളും ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ദൂരവും

ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും ജനങ്ങളുടെ ജീവിതം നിയന്ത്രിക്കാനും അവരുടെ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതിന് അവരെ അനുവദിക്കാതിരിക്കാനും ശ്രമിക്കുന്നതിനാൽ രണ്ട് നിയമങ്ങളും ഭരണഘടനാ വിരുദ്ധമാണ്,” അപേക്ഷയിൽ പറയുന്നു.

സ്വയം മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25 ൽ വ്യക്തമാണ്, എന്നാൽ “യുക്തിസഹമല്ലാത്തതും വിവേചനപരവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഓർഡിനൻസും നിയമവും ഈ അവകാശത്തെ തടസ്സപ്പെടുത്തുന്നു,” എന്നും ഹർജികളിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sc anti conversion laws uttar pradesh uttarakhand

Next Story
റൂർക്കേല സ്റ്റീൽ പ്ലാന്റിലുണ്ടായ വാതക ചോർച്ചയിൽ മരണം നാലായി; ആറു പേരുടെ നില ഗുരുതരം
The moderation of comments is automated and not cleared manually by malayalam.indianexpress.com