ന്യൂഡൽഹി: ബലാൽസംഗത്തിന് ഇരയായ 13 വയസ്സ്കാരിക്ക് ഗർഭമലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. 31 ആഴ്ച വളർച്ചെയെത്തിയ ഭ്രൂണം നീക്കചെയ്യാനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാണ് കോടതി നടപടി. നിലവിൽ 24 ആഴ്ചയിൽ കൂടുതൽ വളർച്ചയുള്ള ഭ്രൂണം നീക്കം ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.

ആറ് മാസം മുൻപാണ് 13 വയസ്സ്കാരിയായ പെൺകുട്ടിയെ അച്ഛന്റെ ബിസിനസ് പങ്കാളി പീഡിപ്പിച്ചത്. കഴിഞ്ഞ മാസമാണ് കുട്ടി ഗർഭിണിയായ കാര്യം വീട്ടുകാർ പുറത്ത് പറയുന്നതും. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതെന്ന് ഡോക്ടർമാർ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്നു പെണ്‍കുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാൻ മെഡിക്കൽ ബോർഡിനോട് കോടതി ഉത്തരവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ