ന്യൂഡൽഹി : രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐയുടെ സേവിങ്ങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിബന്ധന വരുന്നു. മെട്രോപോളിറ്റൻ നഗരങ്ങൾ മുതൽ ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവരുടെവരെ അക്കൗണ്ടുകളിൽ ഇനി കൃത്യമായ ബാലൻസ് നിർബന്ധം. ഏപ്രിൽ 1 മുതലാവും പുതിയ പരിഷ്കരണം നിലവിൽ വരിക.

മെട്രോ നഗരങ്ങളിൽ 5000 രൂപയാണ് മിനിമം ബാലൻസ്, ഈ തുക 50 ശതമാനത്തിൽ കുറയുകയാണെങ്കിൽ 50 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും. എന്നാൽ ബാലൻസ് 75 ശതമാനത്തിൽ കുറയുകയാണെങ്കിൽ 75 രൂപയും സർവീസ് ടാക്സും ഈടാക്കും. അക്കൗണ്ടിൽ പണം ഒന്നും ഇല്ലെങ്കിൽ ഓരോ മാസവും 100 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും.

നഗരങ്ങളിൽ 3000 രൂപയാണ് മിനിമം ബാലൻസ്, ഈ തുക 50 ശതമാനത്തിൽ കുറയുകയാണെങ്കിൽ 40 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും. എന്നാൽ ബാലൻസ് 75 ശതമാനത്തിൽ കുറയുകയാണെങ്കിൽ 60 രൂപയും സർവീസ് ടാക്സും ഈടാക്കും. അക്കൗണ്ടിൽ പണം ഒന്നും ഇല്ലെങ്കിൽ ഓരോ മാസവും 80 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും.

ചെറു നഗരങ്ങളിൽ 2000 രൂപയാണ് മിനിമം ബാലൻസ്, ഈ തുക 50ശതമാനത്തിൽ കുറയുകയാണെങ്കിൽ 25 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും. എന്നാൽ ബാലൻസ് 75 ശതമാനത്തിൽ കുറയുകയാണെങ്കിൽ 50 രൂപയും സർവീസ് ടാക്സും ഈടാക്കും. അക്കൗണ്ടിൽ പണം ഒന്നും ഇല്ലെങ്കിൽ ഓരോ മാസവും 75 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും.

ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയാണ് മിനിമം ബാലൻസ്, ഈ തുക 50ശതമാനത്തിൽ കുറയുകയാണെങ്കിൽ 20 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും. എന്നാൽ ബാലൻസ് 75 ശതമാനത്തിൽ കുറയുകയാണെങ്കിൽ 30 രൂപയും സർവീസ് ടാക്സും ഈടാക്കും. അക്കൗണ്ടിൽ പണം ഒന്നും ഇല്ലെങ്കിൽ ഓരോ മാസവും 50 രൂപ പിഴയും സർവ്വീസ് ടാക്സും ഈടാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ്ങ് ശ്രംഖലയായ എസ്ബിഐയുടെ ഈ പുതിയ പരിഷ്കരണം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് ഉറപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ