Latest News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷൽ കേഡറിൽ ഒഴിവ്; വിജ്ഞാപനം പുറപ്പെടുവിച്ചു

ഈ മാസം 28 അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾക്ക് സമയം ഉണ്ട്

Young Indian woman working with laptop at outdoors

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡറിലെ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.

ഇന്ന് മുതലാണ് അപേക്ഷ അയക്കാൻ അവസരം. ജനുവരി 28 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ട്. ഫെബ്രുവരി 25 ന് ഈ ഒഴിവുകൾ നികത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരീക്ഷ നടത്തും.

ഡപ്യൂട്ടി മാനേജർ തസ്തികയിലാണ് ഒഴിവുള്ളത്. ജനറൽ വിഭാഗത്തിൽ 26 ഒഴിവും ഒബിസിയിൽ 13 ഒഴിവും ഉണ്ട്. എസ് സിയിൽ ഏഴും എസ് ടിയിൽ നാലും ഒഴിവാണ് ഉളളത്.

ഉദ്യോഗാർത്ഥികൾ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയിരിക്കണം. ബാങ്ക് ഓഡിറ്റ് മേഖലയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയവും നിഷ്‌കർഷിക്കുന്നുണ്ട്.

ജനറൽ വിഭാഗത്തിൽ 600 രൂപയും സംവരണ വിഭാഗത്തിൽ 100 രൂപയുമാണ് അപേക്ഷ ഫീസ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Sbi so recruitment 2018 apply for 50 posts at sbi co in ibps

Next Story
മുത്തലാഖ്; മുസ്ലിം കുടുംബങ്ങൾക്ക് കേന്ദ്രം ധനസഹായം നൽകണമെന്ന് കോൺഗ്രസ്triple talaq, triple talaq bill, triple talaq bill in lok sabha, teen talaq, triple talaq case, triple talaq bill latest news, triple talaq bill passes, triple talaq bill news, triple talaq passed, teen talaq bill, teen talaq case, lok sabha, lok sabha tv, lok sabha live, what is teen talaq, parliament winter session, parliament winter session 2018, parliament winter session 2018
The moderation of comments is automated and not cleared manually by malayalam.indianexpress.com