മുംബൈ: മിനിമം ബാലൻസ് തുക കുറ‍ഞ്ഞാൽ ഈടാക്കുന്ന പിഴയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറവ് വരുത്തി. 75 ശതമാനത്തിന്റെ കുറവാണു വരുത്തിയിരിക്കുന്നത്. മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കൾക്ക് പ്രതിമാസം 50 രൂപയായിരുന്ന പിഴത്തുക 15 രൂപയാക്കി കുറച്ചു.

ഗ്രാമങ്ങളിലും അർദ്ധ നഗരങ്ങളിലുമുള്ളവർക്ക് 40 രൂപ പിഴ ഈടാക്കിയിരുന്നത് 12 രൂപയായി കുറച്ചിട്ടുണ്ട്. പിഴയ്ക്കു പത്തു രൂപ ജിഎസ്ടി ഈടാക്കും . മാറ്റം വരുത്തിയ നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. 25 കോടി ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്‍റെ പേരിൽ എട്ട് മാസം കൊണ്ട് 1771 കോടി രൂപ ബാങ്ക് ഈടാക്കിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പ്രതിഷേധമുയർന്നതിനെ തുടന്നാണ് പിഴ കുറയ്ക്കാൻ തീരുമാനമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ