/indian-express-malayalam/media/media_files/uploads/2017/06/sbi-759.jpg)
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി പിൻവലിക്കാവുന്ന തുകയിൽ നിയന്ത്രണം. ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാർഡുകൾ വഴി പിൻവലിക്കാവുന്ന തുകയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഈ കാർഡുകൾ വഴി പിൻവലിക്കാവുന്ന തുകയുടെ പരിധി 20000 രൂപയായി.
നേരത്തെ ഈ കാർഡുകൾ കൈവശം ഉളള ഉപഭോക്താക്കൾക്ക് 40000 രൂപ വരെ പ്രതിദിനം എടിഎമ്മുകൾ വഴി പിൻവലിക്കാമായിരുന്നു. ഇതാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. അതേസമയം എസ്ബിഐയുടെ ഗോൾഡ്, പ്ലാറ്റിനം ഡെബിറ്റ് കാർഡുകൾ കൈവശം ഉളളവർക്ക് ദിവസവും പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ മാറ്റമില്ല. ഗോൾഡ് കാർഡ് ഉപയോഗിച്ച് അരലക്ഷം രൂപയും പ്ലാറ്റിനം കാർഡുപയോഗിച്ച് ഒരു ലക്ഷം രൂപയും പിൻവലിക്കാം.
ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാർഡുകൾ കൈവശം ഉളള ഏതെങ്കിലും ഉപഭോക്താവിന് 20000 രൂപയിൽ കൂടുതൽ എടിഎമ്മുകൾ വഴി ദിവസവും പിൻവലിക്കണം എങ്കിൽ ഈ കാർഡുകൾ ഉപേക്ഷിച്ചേ മതിയാവൂ. പകരം ഗോൾഡ് അല്ലെങ്കിൽ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉപയോഗിക്കണം.
നെറ്റ് ബാങ്കിങ്, ഫോൺ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് ബാങ്കുകളുടെ ശ്രമം. ഡെബിറ്റ് കാർഡുകളുടെ രഹസ്യവിവരങ്ങൾ ചോർത്തി പണം തട്ടുന്ന രീതി തടയാനാണ് ഈ നീക്കമെന്നാണ് വിശദീകരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.