SBI PO Prelims Result 2018: ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷനറി ഓഫിസർ പ്രിലിമിനറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.sbi.co.in and bank.sbi.careers എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. പരീക്ഷയിൽ ജയിച്ചവരുടെ റോൾ നമ്പറുകളിൽ മെറിറ്റ് ലിസ്റ്റിലായിരിക്കും ഉണ്ടാവുക. ഓഗസ്റ്റ് നാലിനാണ് മെയിൻ പരീക്ഷ നടക്കുക. ജൂലൈ 20 ന് ഇതിന്റെ കോൾ ലെറ്റർ പുറത്തിറങ്ങും.

Read | SBI PO Prelims Result 2018: Websites to check

ജൂലൈ 1, 7, 8 തീയതികളിലായിട്ടാണ് പ്രിലിമിനറി പരീക്ഷ നടന്നത്. ഈ പരീക്ഷയിൽ വിജയിച്ചവർക്കാണ് പ്രധാന പരീക്ഷ എഴുതാനാവുക. ഇതിൽ ജയിക്കുന്നവർക്ക് ഗ്രൂപ്പ് എക്സർസൈസും അഭിമുഖവും നടത്തും. ഓഗസ്റ്റിലായിരിക്കും ഇതിന്റെ ഫലം പുറത്തുവരിക.

പ്രധാന പരീക്ഷയിൽ ഒബ്ജക്ടീവ് ആന്റ് ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. 200 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും ഒബ്ജക്ടീവ് ടെസ്റ്റിൽ ഉണ്ടായിരിക്കുക. മൂന്നു മണിക്കൂറാണ് സമയം. ഡിസ്ക്രിപ്റ്റീവ് ടെസ്റ്റിൽ 50 മാർക്കിന്റെ രണ്ടു ചോദ്യങ്ങളാണ് ഉളളത്. സമയം 30 മിനിറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook