ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലന്‍സ് നിരക്ക് കുറച്ചു. സേവിംഗ് അക്കൗണ്ടില്‍ 5000 രൂപ ബാലന്‍സ് എന്നത് 3000 ആക്കിയാണ് കുറച്ചത്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ നിരക്ക് നിലവില്‍ വരിക.

പെന്‍ഷന്‍കാര്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്നവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരെ മിനിമം ബാലന്‍സ് നിരക്ക് പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുതിയ നിരക്ക് പ്രകാരം അർബൻ, മെട്രോ ശാഖകളിൽ മിനിമം ബാലൻസായി 3000 രൂപ വേണം. സെമി അർബൻ, റൂറൽ സെന്ററുകളിൽ യഥാക്രമം 2000,1000 രൂപ മിനിമം ബാലൻസായി നില നിർത്തണം. സെമി അർബൻ, ഗ്രാമീണ മേഖലകളിൽ 20 രൂപ മുതൽ 40 രൂപ, അർബൻ, മെട്രോ നഗരങ്ങളിൽ 30 മുതൽ 40 രൂപ വരെയുമാണ് പുതുക്കിയ പിഴനിരക്ക്. അര്‍ബന്‍ മെട്രോ ഇടങ്ങലില്‍ 30 മുതല്‍ 50 രൂപ വരെയാണ് പിഴ. നേരത്തേ ഇത് 100 രൂപ + ജിഎസ്ടി ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ