/indian-express-malayalam/media/media_files/uploads/2018/11/sbi-759-1.jpg)
കൊച്ചി: ബാങ്കിലെ തിരക്കിൽ ഏറെ വലയുന്നത് മുതിർന്ന പൗരന്മാരാണ്. അവർക്കായി പ്രത്യേക നിരയടക്കം നിരവധി സൗകര്യങ്ങൾ ഉണ്ടെങ്കിലും പെൻഷൻ ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകുന്ന മാസത്തിന്റെ ആദ്യ ആഴ്ചകളിൽ മണിക്കൂറുകളോളം ബാങ്കിൽ ചിലവഴിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എസ്ബിഐ. സേവനം വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
മുതിര്‍ന്ന പൗരന്‍മാര്‍ക്കും രോഗികളായ ഉപഭോക്താക്കള്‍ക്കും വീട്ടുപടിക്കല്‍ സേവനമെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ എന്നിവര്‍ക്കാണ് ഈ സേവനം ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്ന് എസ്ബിഐ അറിയിച്ചു.
ലഭ്യമാകുന്ന സേവനങ്ങള്‍:
നിക്ഷേപ തുക വീട്ടിലെത്തി സ്വീകരിക്കുന്നു.
ചെക്കുകള്‍ സ്വീകരിക്കുന്നു.
ചെക്ക് ബുക്കിനായുള്ള അപേക്ഷ സ്വീകരിക്കുന്നു.
ഡ്രാഫ്റ്റുകള്‍ സ്വീകരിക്കുന്നു, നിശ്ചിത നിക്ഷേപങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യുന്നു
ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നു.
വരുമാന നികുതിയുമായി ബന്ധപ്പെട്ട 15 H ഫോമുകള്‍ സ്വീകരിക്കുന്നു.
കെവൈസി (KYC) മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭ്യമാകുക. അക്കൗണ്ടുമായി മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കുകയും ബാങ്ക് ശാഖയുടെ അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നതുമായ ഉപഭോക്താക്കള്‍ക്കാണ് വീട്ടുപടിക്കല്‍ സേവനം ലഭ്യമാകുക. ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്കും, മൈനര്‍ അക്കൗണ്ടുകള്‍ക്കും വ്യക്തിഗതമല്ലാത്ത അക്കൗണ്ടുകള്‍ക്കും ഈ സേവനം ലഭ്യമല്ലെന്നും എസ്ബിഐ പത്രക്കുറിപ്പില്‍ പറയുന്നു.
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ഇടപാടിന് 100 രൂപയും സാമ്പത്തിക ഇതര ഇടപാടിന് 60 രൂപയുമാണ് ഫീസ്. ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് ശാഖയില്‍ രജിസ്റ്റര്‍ ചെയ്യണം. ഭിന്നശേഷിക്കാരും രോഗികളായവരും സേവനം ലഭ്യമാകുന്നതിനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം.
വിശദമായ വിവരങ്ങള്‍ക്ക് www.bank.sbi എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.