ന്യൂഡൽഹി: മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്ത രാജ്യമെമ്പാടുള്ള എസ്ബിഐ ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം നഷ‌്ടപ്പെടും. നവംബർ 30 വരെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാൻ സമയം അനുവദിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഡിസംബർ 1 മുതൽ ഇന്റർനെറ്റ് ബാങ്കിങ് സേവനം നഷ്ടമാകും. എന്നാൽ അക്കൗണ്ട് നിലനിൽക്കും.
ദയവായി നവംബർ 30, 2018ന് മുമ്പ് നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യൂ. ഇതിന് വീഴ്ച പറ്റിയാൽ നിങ്ങളുടെ ഇന്റർനെറ്റ് ബാങ്കിങ് സേവനം ഡിസംബർ ഒന്നോടെ നിലയ്ക്കും എന്നാണ് എസ്ബിഐയുടെ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്നത്.
ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകൾക്ക് എസ്എംഎസ് ലഭിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണമെന്ന് റിസർവ് ബാങ്കിന്റെ നിർദേശമുണ്ട്. എടിഎം വഴിയോ ബാങ്കിന്റ ബ്രാഞ്ചുകൾ വഴിയോ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനാകും.