മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയിൽ നിന്ന് മൊബൈൽ ഫോൺ വഴി അടിയന്തര വ്യക്തിഗത വായ്പ എടുക്കാം. എസ്ബിഐയുടെ യോനോ മൊബൈൽ ആപ്പ് വഴി ഇൻസ്റ്റന്റ് ലോണിന് (പ്രീ അപ്പ്രൂവ്ഡ് പേഴ്സനൽ ലോൺ) അപേക്ഷിക്കാം. 45 മിനിറ്റിനുള്ളിൽ പണം അക്കൗണ്ടിലെത്തുമെന്നാണ് എസ്ബിഐ അവകാശപ്പെടുന്നത്. 10.5 ശതമാനം പലിശ നിരക്കിൽ 5 ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ ലഭിക്കും. കോവിഡ് ബാധയെത്തുടർന്നുള്ള മൊറട്ടോറിയം നിലനിൽക്കുന്നതിനാൽ വായ്പയുടെ ഇഎംഐ തിരിച്ചടവ് ആറു മാസത്തിന് ശേഷം ആരംഭിച്ചാൽ മതി.

ഇൻസ്റ്റന്റ് ലോൺ ലഭിക്കുന്നിന് എന്തു ചെയ്യണം?

  • എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ടിനായി സമർപിച്ച ഫോൺ നമ്പറിൽ നിന്ന് എസ്എംഎസ് അയച്ച് ലോൺ ലഭിക്കുന്നതിനുള്ള യോഗ്യത പരിശോധിക്കാം.
  • ഇതിനായി പിഎപിഎൽ എന്ന് ടൈപ്പ് ചെയ്ത് അക്കൗണ്ട് നമ്പറിൻറെ അവസാന നാല് അക്കങ്ങൾ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചു കൊടുക്കുക. ലോൺ ലഭിയ്ക്കുമോ എന്ന് എസ്ബിഐ മറുപടി അറിയിക്കും.
  • ലോൺ ലഭിക്കാൻ യോഗ്യതയുണ്ടെങ്കിൽ യോനോ ആപ്പിലൂടെ അപേക്ഷിക്കാം.

  • യോനോയിൽ പ്രീ അപ്രൂവ്ഡ് ലോൺ ഓപ്ഷൻ വഴിയാണ് ലോൺ ലഭിക്കുക.
  • വായ്പാ തുകയും ലോൺ കാലാവധിയും അടക്കമുള്ള വിവരങ്ങൾ ചേർത്ത് അപേക്ഷ പൂർത്തിയാക്കാം.
  • രജിസ്റ്റ‍ര്‍ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് ഒരു ഒടിപി ലഭിയ്ക്കും.
  • ഒടിപി നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ എസ്ബിഐ സേവിങ്സ് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആവും.

ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവ് കുറയും

ഭവന വായ്പാ നിരക്കുകളിൽ എസ്ബിഐ പരിഷ്കരണം വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഭവന വായ്പയുടെ പ്രതിമാസ തിരിച്ചടവിൽ (ഇഎംഐ) കുറവ് വരും. എസ്ബിഐ ഭവന വായ്പകളുടെ ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശയുടെ നിരക്കിൽ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്സ്- എംസിഎൽആർ) കുറവ് വരുത്തിയിട്ടുണ്ട്. ഇതാണ് ഭവന വായ്പയുടെ പ്രതിമാസ ഇഎംഐ കുറയുന്നതിന് സഹായിക്കുക.

നേരത്തേ പ്രതിവർഷം 7.4 ശതമാനമായിരുന്ന എംസിഎൽആർ നിരക്ക് 7.25 ശതമാനമായാണ് എസ്ബിഐ കുറച്ചിരിക്കുന്നത്. ഈ മാസം 10 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. തുടർച്ചയായ 12ആം തവണയാണ് എംസിഎൽആർ നിരക്ക് കുറയ്ക്കുന്നതെന്ന് എസ്ബിഐയുടെ പ്രസ്താവനയിൽ പറയുന്നു. പുതിയ നിരക്കുകൾ പ്രകാരം 25 ലക്ഷം രൂപയുടെ 30 വർഷത്തേക്കുള്ള വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ ഏതാണ്ട് 225 രൂപയുടെ കുറവ് വരും.

മുതിർന്ന പൗരർക്ക് പ്രത്യേക സമ്പാദ്യ പദ്ധതി

മുതിർന്ന പൗരർക്കുള്ള പ്രത്യേക സമ്പാദ്യ പദ്ധതിയും എസ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ബിഐ വീകെയർ ഡെപോസിറ്റ് എന്ന പദ്ധതി ഈ വർഷം സെപ്റ്റംബർ 30ഓടെ ആരംഭിക്കും.

Read More | മദ്യം വീട്ടിലെത്തിക്കാൻ സൊമാറ്റോ; അപേക്ഷ നൽകി

Read More | ബോയ്‌സ് ലോക്കർ റൂം: നേരമ്പോക്കിനു തുടങ്ങിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പെന്ന് പ്രതി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook