മും​ബൈ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഭ​വ​ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. പുതുതായി ലോണ്‍ എടുക്കുന്നവര്‍ക്ക് 8.35 ശ​ത​മാ​ന​മാ​ണ് പ​ലി​ശ നി​ര​ക്ക്. പുതിയ സ്കീം അനുസരിട്ട് 30 ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക്ക് 0.25 ശ​ത​മാ​ന​മാ​ണ് പ​ലി​ശ കു​റ​ച്ച​ത്.

30 ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള​ള വാ​യ്പ​ക​ള്‍​ക്ക് 0.1 ശ​ത​മാ​നം പ​ലി​ശ കു​റ​യും. ഇ​തോ​ടെ പ്ര​തി​മാ​സ തി​രി​ച്ച​ട​വി​ല്‍ 530 രൂ​പ വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 2022ല്‍ ​എ​ല്ലാ​വ​ര്‍​ക്കും ഭ​വ​നം എ​ന്ന പ​ദ്ധ​തി സാ​ക്ഷാ​ത്ക​രി​ക്കാ​നാ​ണ് നി​ര​ക്ക് കു​റ​ച്ച​തെ​ന്ന് എ​സ്ബി​ഐ അ​ധി​കൃ​ത​ർ വ്യക്തമാക്കി. ഇ​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ ഭ​വ​ന​വാ​യ്പ നി​ര​ക്ക് എ​സ്ബി​ഐ​യു​ടേ​താ​കും. പു​തി​യ നി​ര​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook