‘സവർക്കറുമായി ഗാന്ധി എങ്ങനെ ആശയ വിനിമയം നടത്താനാണ്?’; രാജ്‌നാഥ് സിങിന്റെ വാദത്തിനെതിരെ ഭൂപേഷ് ബാഗേൽ

1925ൽ ജയിൽ മോചിതനായ ശേഷം സവർക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചതെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി പറഞ്ഞു

veer Savarkar, Savarkar mercy petitions, Savarkar british mercy petitions, Veer Savarkar Mahatma Gandhi, Veer Savarkar Freedom struggle, Savarkar news, indian express news, savarkar rajnath singh, bhupesh baghel, savarkar baghel, savarkar gandhi, chhattisgarh cm, baghel mahatma gandhi, two nation theory, two nation theory savarkar, partition savarkar, സവർക്കർ, രാജ്നാഥ് സിങ്, വീർ സവർക്കർ, മഹാത്മാഗാന്ധി, Malayalam News, Latest Malayalam News, Malayalam Latest News, Latest News in Malayalam, IE Malayalam

മഹാത്മാഗാന്ധിയുടെ അഭ്യർത്ഥനപ്രകാരമാണ് മുൻ ഹിന്ദുമഹാസഭ നേതാവ് സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ ദയാഹർജി നൽകിയതെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ജയിലിലായിരുന്ന സവർക്കറുമായി ഗാന്ധിജി എങ്ങനെ ആശയവിനിമയം നടത്തിയെന്ന് ബാഗേൽ വാദിച്ചു.

“ആ സമയത്ത് മഹാത്മാ ഗാന്ധി എവിടെയായിരുന്നു, സവർക്കർ എവിടെയായിരുന്നു? സവർക്കർ ജയിലിലായിരുന്നു. അവർക്ക് എങ്ങനെ ആശയവിനിമയം നടത്താൻ കഴിഞ്ഞു? ” ബാഗേൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു

“സവർക്കർ ജയിലിൽ നിന്ന് ദയാഹർജി നൽകി, ബ്രിട്ടീഷുകാരുടെ കൂടെ തുടർന്നു,” കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

1925 ൽ ജയിൽ മോചിതനായ ശേഷം സവർക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചതെന്നും ബാഗേൽ അവകാശപ്പെട്ടു.

ഗാന്ധിജിയാണ് സവർക്കറിനോട് ദയാഹർജി നൽകാൻ പറഞ്ഞതെന്ന് ചൊവ്വാഴ്ചയാണ് രാജ്നാഥ് സിങ് പറഞ്ഞത്.

“സവർക്കറിനെതിരെ ധാരാളം നുണകൾ പ്രചരിച്ചു. ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ അദ്ദേഹം ഒന്നിലധികം ദയാഹർജികൾ സമർപ്പിച്ചുവെന്ന് ആവർത്തിച്ചു പറയപ്പെട്ടു. തന്റെ മോചനത്തിനായി അദ്ദേഹം ഈ ഹർജികൾ ഫയൽ ചെയ്തിട്ടില്ല എന്നതാണ് സത്യം. പൊതുവെ ഒരു തടവുകാരന് ദയാഹർജി നൽകാൻ അവകാശമുണ്ട്. നിങ്ങൾ ഒരു ദയാഹർജി നൽകണമെന്ന് മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ദയാഹർജി നൽകിയത്. മഹാത്മാഗാന്ധി സവർക്കർ ജിയെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നമ്മുടെ പ്രസ്ഥാനം സമാധാനപരമായി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു, അതുപോലെ തന്നെ സവർക്കറും,” എന്നായിരുന്നു രാജ്നാഥ് സിങിന്റെ പരാമർശം.

Also Read: അഫ്ഗാനിസ്ഥാൻ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഉറവിടമാകുന്നത് തടയണം; ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി

ഉദയ് മഹൂർക്കറും ചിരയു പണ്ഡിറ്റും ചേർന്ന് എഴുതിയ ‘വീർ സവർക്കർ: ദ മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടീഷൻ’ ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പങ്കെടുത്തിരുന്നു.

“ദ്വി രാഷ്ട്ര സിദ്ധാന്തത്തെ എല്ലാവരും അംഗീകരിക്കാൻ ആളുകൾ ഗുണ്ടായിസം ഉപയോഗിച്ചിരുന്നു, അതിനാൽ സവരകർക്ക് പരുഷമായ വാക്കുകൾ ഉപയോഗിക്കേണ്ടിവന്നു. സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ആ സമയത്ത് ഉച്ചത്തിൽ സംസാരിക്കേണ്ടത് പ്രധാനമായിരുന്നെന്നും എല്ലാവരും ആ തരത്തിൽ സംസാരിച്ചിരുന്നെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ലെന്നും നമുക്ക് പറയാൻ കഴിയും,” എന്ന് ചടങ്ങിൽ മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

Also Read: ലഖിംപൂർ ഖേരി: അജയ് മിശ്രയെ നീക്കണം, ജുഡീഷ്യൽ അന്വേഷണം വേണം; കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Savarkar two nation theory chhattisgarh cm baghel gandhi

Next Story
ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ മുഹമ്മദ് ടെററിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടുJammu and kashmir, pulwama, pulwama encounter, jaish e mohammed, JeM terrorist killed, tral, awantipora, jammu and kashmir police, കശ്മീർ, ജമ്മു കശ്മീർ, ഏറ്റമുട്ടൽ, ജയ്ഷെമുഹമ്മദ്, ജെഇഎം, Malayalam News, News in Malayalam, Malayalam Latest News, Latest News in Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com