/indian-express-malayalam/media/media_files/2025/11/29/rahul-gandi12342-2025-11-29-17-45-59.jpg)
Express File Photos
പൂനെ: വി.ഡി. സവർക്കർക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയതായി ആരോപിക്കപ്പെടുന്ന അപകീർത്തികരമായ പ്രസംഗം അടങ്ങിയ സിഡി കോടതിയിൽ എത്തിയപ്പോൾ ശൂന്യം. പൂനെയിലെ പ്രത്യേക കോടതിയിൽ സവർക്കറുടെ കൊച്ചുമരുമകൻ സത്യകി സവർക്കറുടെ വിസ്താരത്തിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്.
Also Read:എയർബസ് സാങ്കേതിക പുനഃക്രമീകരണം; നവംബറിൽ രേഖപ്പെടുത്തിയത് അസാധാരണ സൗരപ്രവർത്തനങ്ങൾ
2023 മാർച്ച് അഞ്ചിന് ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ചാണ് സത്യകി സവർക്കർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. വ്യാഴാഴ്ച കേസ് പരിഗണിക്കവേ, തെളിവായി സമർപ്പിച്ചിരുന്ന സിഡി പ്ലേ ചെയ്തപ്പോൾ അതിൽ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.
Also Read:കസേര കളിക്ക് താൽക്കാലിക വിരാമം? സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കൂടിക്കാഴ്ച നടത്തി
നേരത്തെ പ്രവർത്തിച്ചിരുന്നതും കോടതിയിൽ തെളിവായി സമർപ്പിച്ചതുമായ സിഡി ഇപ്പോൾ എങ്ങനെ ശൂന്യമായി എന്നത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സത്യകിയുടെ അഭിഭാഷകൻ സംഗ്രാം കോൽഹത്കർ ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ യൂട്യൂബ് ലിങ്ക് പരിശോധിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.
Also Read:കെണിയിൽ വീണത് പുലിയല്ല: വനംവകുപ്പിന്റെ ലോഹക്കൂടിൽ മദ്യപൻ കുടുങ്ങി
അതേസമയം, ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 65 ബി പ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ ഓൺലൈൻ ലിങ്ക് തെളിവായി സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പെഷ്യൽ ജഡ്ജി അമോൽ ഷിൻഡെ ഈ ആവശ്യം തള്ളി.സിഡി ശൂന്യമായതിനെ തുടർന്ന് സത്യകിയുടെ അഭിഭാഷകൻ സമയം നീട്ടി ചോദിച്ചതിനാൽ വിസ്താരം തുടരാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് ഡിസംബർ രണ്ടിലേക്ക് മാറ്റി.
Read More:വഖഫിൽ വഴങ്ങി പശ്ചിമ ബംഗാൾ; സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us